പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിൻ്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കി. അതേസമയം വനിതാ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയും പരാതി നൽകിയിട്ടുണ്ട്. വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടി പെരുമാറ്റ ചട്ട ലംഘനമെന്ന് കാട്ടി കോണ്‍ഗ്രസും […]
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി.ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു. തമിഴ്നാട്, ബംഗാൾ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. നഗ്നമായ പെരുമാറ്റച്ചട്ട ലംഘനമാണ് പ്രധാനമന്ത്രി നടത്തിയതെന്നും എംഎ ബേബി പറഞ്ഞു. വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്.
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്
നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിശദീകരണക്കുറിപ്പിൽ പരോക്ഷ കുറ്റസമ്മതം നടത്തി ഡെന്റൽ കോളേജ്. ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു. ആത്മഹത്യയ്ക്ക് കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും ജാതി വിവേചന ആരോപണം തെറ്റാണെന്നും മാനേജ്മെന്റ് ഇറക്കിയ വിശദീകരണക്കുറിപ്പിൽ പറയുന്നുണ്ട്.
ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള മുൻ ഉത്തരവ് തിരുത്തി
ബ്രിട്ടീഷ് പൗരത്വ ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാനുള്ള മുൻ ഉത്തരവ് തിരുത്തി അലഹബാദ് ഹൈക്കോടതി. രാഹുൽ ഗാന്ധിയുടെ ഭാഗം കേട്ട ശേഷം ആയിരിക്കും അന്തിമ ഉത്തരവ് ഇറക്കുക. കർണാടക സ്വദേശിയായ ബിജെപി നേതാവ് നൽകിയ അപ്പീലിൽ രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകി. കേസ് നാളെ അലഹബാദ് ഹൈക്കോടതി പരിഗണിക്കും. കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോഴായിരുന്നു രാഹുൽഗാന്ധിക്കെതിരെ കേസെടുക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് വാക്കാൽ ഉത്തരവ് പറഞ്ഞത്. ഇതിലാണ് അലഹബാദ് ഹൈക്കോടതി തിരുത്തൽ വരുത്തിയത്.
പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിൻ്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കി. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണ്. പ്രധാനമന്ത്രി ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് എങ്ങനെ പ്രസംഗം നടത്തിയെന്ന് അദ്ദേഹം ചോദിച്ചു. അതേസമയം വനിതാ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയും പരാതി നൽകിയിട്ടുണ്ട്.
നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതിക്കെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി
നാസിക് ടിസിഎസ് കേസിൽ പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ട് ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി. ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗം അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമുള്ള വകുപ്പ് കൂടി എഫഐആറിൽ ഉൾപ്പെടുത്തി.
നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്ന് മാനേജ്മെന്റ്
കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു. ലോൺ ആപ്പിന് നൽകിയ റഫറൻസ് നമ്പർ മാറ്റണമെന്ന് അധ്യാപിക ആവശ്യപ്പെട്ടിരുന്നു എന്നാൽ നമ്പർ നൽകിയിട്ടില്ലെന്ന് നിതിൻ ആവർത്തിച്ചപ്പോൾ അധ്യാപിക സൈബർ സെല്ലിൽ പരാതി നൽകാൻ തീരുമാനിച്ചു. പിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തതെന്നും വിശദീകരണ കുറിപ്പിൽ വിശദീകരിക്കുന്നു.
ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം
ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിച്ചിരുന്നു.അതിനിടെ ആണ് വെടിവയ്പ്പ് ഉണ്ടായതും കപ്പല്‍ മടങ്ങിയതും. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ.
ഇന്ത്യൻ പതാകയുള്ള പത്താമത്തെ കപ്പൽ ഹോർമുസ് കടന്നതായി റിപ്പോർട്ട്
ഇന്ത്യൻ പതാകയുള്ള പത്താമത്തെ കപ്പൽ ഹോർമുസ് കടന്നതായി റിപ്പോർട്ട്. രണ്ട് ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ തിരിച്ചുപോയിരുന്നു. അതേസമയം ശനിയാഴ്ച ഐആർജിസി ആക്രമിച്ച ഇന്ത്യൻ പതാകയുള്ള കപ്പൽ ഉൾപ്പെടെ, ഒഴിപ്പിക്കലിനായി 16 കപ്പലുകളുടെ പട്ടിക മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ മധ്യത്തിൽ കഴിഞ്ഞ മാസം കടലിടുക്ക് അടച്ചതിന് ശേഷം ഇറാൻ ഇടയ്ക്കിടെ ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു. മാരിടൈം ട്രാഫിക്കിൽ ലഭ്യമായ വിശദാംശങ്ങൾ പ്രകാരം നിരവധി ഇന്ത്യൻ, വിദേശ പതാകയുള്ള കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടക്കാൻ കാത്തിരിക്കുന്നുവെന്നാണ് […]
മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു
അതിരപ്പള്ളി മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് സമീപത്തെ തമിഴ്നാട് അതിർത്തിക്കുള്ളിൽ ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
