Screenshot 2026 04 29 18 41 56 820 com.android.chrome edit

യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് യുഡിഎഫ് വ്യക്തമായ ആധിപത്യം നേടുമെന്നാണ് സൂചന. യുഡിഎഫ് 44 ശതമാനം വോട്ടും എൽഡിഎഫ് 39 ശതമാനം വോട്ടും എൻഡിഎ 14ശതമാനം വോട്ടും നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ പ്രവചനം. യുവവോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നാണ് ​പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനം പരിശോധിക്കുമ്പോൾ സർവേ ഫലത്തിൽ വ്യക്തമാവുന്നത്. കന്നിവോട്ടർമാരിൽ 51 ശതമാനം വോട്ടാണ് യുഡിഎഫിന് നേടാനാവുക. മുൻ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ 13 ശതമാനത്തിന്റെ വർദ്ധനവാണിത്. എൽഡിഎഫിന് കന്നിവോട്ടർമാരിൽ 13 ശതമാനം വോട്ടിന്റെ കുറവാണ് ഉണ്ടാവുകയെന്നും ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *