പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം പി. രാഷ്ട്രപതിക്ക് കത്ത് നൽകി. തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്നുള്ള എംപി സുധയാണ് കത്ത് നൽകിയത്.അഭിഭാഷകനായി എൻറോൾ ചെയ്ത പേരറിവാളനെ ബാർ കൗൺസിൽ റോളിൽ നിന്ന് ഉടൻ നീക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കുന്നത് ജുഡീഷ്യറിക്ക് കളങ്കമാണെന്നും ഇതിനെതിരെ കോടതി വരെ പോരാടുമെന്നും കത്തിൽ വ്യക്തമാക്കുന്നു. രാജീവ് വധക്കേസിൽ 30 വർഷമാണ് പേരറിവാളൻ ജയിലിൽ കഴിഞ്ഞത്.
പേരറിവാളനെ കോടതികളിൽ ഹാജരാകാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം പി. രാഷ്ട്രപതിക്ക് കത്ത് നൽകി
