Screenshot 2026 04 29 18 47 21 249 com.android.chrome edit

മതം പ്രചരിപ്പിച്ചതിന് മൂന്ന് അമേരിക്കൻ പൗരന്മാർക്ക് ഇന്ത്യ വിടാൻ പൂനെ സിറ്റി പൊലീസിന്റെ നോട്ടീസ്. 2026 മേയ് പത്താം തീയതിക്ക് മുൻപായി രാജ്യം വിട്ടുപോകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 53, 65, 66 വയസ്സ് പ്രായമുള്ള മൂന്ന് യുഎസ് പൗരന്മാരാണ് ഏപ്രിൽ 19 നും 21 നും ഇടയിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയത്. യാത്രയ്ക്കിടയിൽ വിവിധ ഭാഷകളിലുള്ള മതപ്രചാരണ ലഘുലേഖകൾ ഇവരുടെ പക്കൽ കണ്ടെത്തിയിരുന്നു. ഏപ്രിൽ 26 മുതൽ ഇവർ പിംപ്രി-ചിഞ്ച്‌വാഡിലെ ഒരു ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു.പൂനെ പോലീസിലെ ഫോറിനേഴ്സ് രജിസ്‌ട്രേഷന്‍ ഓഫീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ മൂവരും ടൂറിസ്റ്റ് വിസയുടെ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരെ പൂനെ സിറ്റി പൊലീസിന്റെ ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസിലേക്ക് കൊണ്ടുപോയി. ടൂറിസ്റ്റ് വിസയിലെത്തി മതപ്രചാരണം നടത്തുന്നത് നിയമലംഘനമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെത്തുടർന്നാണ് ഇവർക്ക് രാജ്യം വിടാനുള്ള നോട്ടീസ് നൽകിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *