എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവിട്ടു ഏജൻസികൾ. കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം. ടൈംസ് നൗ പ്രവചനമാണ് പുറത്തുവന്നിരിക്കുന്നത്. ബംഗാൾ ബിജെപി പിടിക്കുമെന്നും പോൾ ഡയറി. എക്സിറ്റ് പോളുകള്‍ ഫലങ്ങൾ പ്രതീക്ഷയോടെയാണ് മുന്നണികള്‍ നോക്കികാണുന്നത്. നേരിയ ഭൂരിപക്ഷമായാലും കേരളത്തിൽ ഭരണത്തുടര്‍ച്ച ഉറപ്പെന്നാണ് എൽഡിഎഫ് വ്യക്തമാക്കുന്നത്. മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാൽ, ഭരണ മാറ്റം ഉറപ്പെന്നും 85ന് മുകളിൽ സീറ്റ് നേടുമെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കുന്നു. തരംഗമുണ്ടായെങ്കിൽ 90 കടക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറയുന്നു. ഒരു സീറ്റിലധികം നേടുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തുവിട്ടു ഏജൻസികൾ
