ഇറാന്റെ എണ്ണ സമ്പത്തിനെ തകർക്കാനുള്ള അമേരിക്കയുടെ നീക്കങ്ങളെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്. യു.എസ് നടപ്പിലാക്കുന്ന സാമ്പത്തിക തന്ത്രങ്ങൾ തികച്ചും പരാജയമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് 140 ഡോളറായി ഉയരുമെന്നും പറഞ്ഞു. ഇറാന്റെ ഒരൊറ്റ എണ്ണ ഉൽപ്പാദന കേന്ദ്രത്തിന് പോലും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും, ഉപരോധം നീണ്ടാലും ഇറാന്റെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും, ഇവിടുത്തെ എണ്ണക്കിണറുകൾ സുരക്ഷിതമായിരിക്കുന്നത് വേണമെങ്കിൽ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും അമേരിക്കൻ ട്രഷറി സെക്രട്ടറിയെ പരിഹസിച്ച് അദ്ദേഹം എക്സിൽ കുറിച്ചു.
