ധനുഷ് നായകനായി വരാനരിക്കുന്ന പുതിയ ചിത്രമാണ് ‘കര’. പോര്‍ തൊഴില്‍ എന്ന ചിത്രത്തിന് ശേഷം വിഘ്നേശ് രാജ സംവിധാനം നിര്‍വഹിക്കുന്ന ചിത്രവുമാണ് കര. ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി. ഏപ്രില്‍ 30ന് ചിത്രം തിയറ്ററുകളില്‍ എത്തും. കരയിലെ അയ്യാ അയ്യാ എന്ന ഗാനം പുറത്തുവിട്ടതാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തില്‍ മലയാളി താരം മമിതയാണ് ധനുഷിന്റെ നായികയായി എത്തുന്നത്. വേല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഡോ. ഐഷാരി കെ. ഗണേഷ് ആണ് കര നിര്‍മ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീത സമവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വര്‍ നിര്‍വഹിക്കുന്നു. മലയാളത്തില്‍ നിന്നും സുരാരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധനുഷ് നായകനായ ചിത്രം ‘കര’യിലെ ഗാനം
