ഈ വര്‍ഷം അവസാനത്തോടെ പഴയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭ്യമാകില്ല. റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് 5.0, 5.1 എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. കാലഹരണപ്പെട്ട ആന്‍ഡ്രോയിഡ് സോഫ്റ്റ് വെയര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന സാംസങ്, സോണി, എച്ച്ടിസി, എല്‍ജി, ഹുവാവേ തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ളവ ഇതില്‍ ഉള്‍പ്പെട്ടേക്കാം. പുതിയ അപ്‌ഡേറ്റുകള്‍ പിന്തുണയ്ക്കുന്നില്ലെങ്കില്‍, പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് മാറുക എന്നതാണ് ഏക പോംവഴി. സോണി: എക്‌സ്പീരിയ ഇ 4, ഇസെഡ് 3, ഇസെഡ് 5 സീരീസുകള്‍, സാംസങ്: ഗാലക്‌സി എസ് 6 ലൈനപ്പ്, ഗാലക്‌സി നോട്ട് 4, നോട്ട് 5, ഹോണര്‍: 4, 6, 7, വണ്‍പ്ലസ്: 1, 2, അസ്യൂസ്: സെന്‍ഫോണ്‍ 2 സീരീസ്, ലെനോവ: കെ3 നോട്ട്, എ 7000 തുടങ്ങിയ മോഡല്‍ ഫോണുകള്‍ കൈവശമുള്ളവര്‍ക്ക്, പുതിയൊരു ഫോണിലേക്ക് മാറാത്ത പക്ഷം വാട്‌സ്ആപ്പ് സേവനം പൂര്‍ണമായും നഷ്ടപ്പെട്ടേക്കും.
ഇ ഫോണുകളില്‍ വാട്‌സ്ആപ്പ് സേവനം നഷ്ടപ്പെടും
