ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് വാദം നടത്തിയ ഇന്ദിരാ ജയ്‌സിങ്ങിനോട് ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതിയുടെ ചോദ്യം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളെ തുറന്നു വച്ച് പരിശോധിക്കേണ്ടതില്ലെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചു. ബിന്ദു അമ്മിണിയും കനകദുര്‍ഗയും കേരളത്തില്‍ നിന്നുള്ളവരും ഹിന്ദുക്കളാണെന്നും, ഒരു യുവതിക്ക് ശബരിമലയില്‍ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്നും ഇന്ദിര ജയ്‌സിംഗ് സുപ്രിംകോടതിയില്‍ വാദിച്ചു. ശബരിമല യുവതി പ്രവേശന പുനപരിശോധനയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ ചോദ്യങ്ങള്‍.
ശബരിമലയില്‍ പോയ യുവതികള്‍ വിശ്വാസികളാണോ എന്ന് സുപ്രീംകോടതി
