1 38

കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് മലയാള സിനിമയിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുകയാണ് ‘വാഴ 2’. കേരളത്തില്‍ നിന്ന് മാത്രം 124 കോടി നേടിയാണ് വാഴ 2 ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരിക്കുന്നത്. റിലീസ് ചെയ്ത് നാലാം വാരമാണ് വാഴ 2വിന്റെ നേട്ടം. കല്യാണി പ്രിയദര്‍ശന്‍ ചിത്രം ‘ലോക’യെ വെട്ടിയാണ് വാഴ 2വിന്റെ കുതിപ്പ്. കേരള ബോക്സ് ഓഫീസില്‍ ലോകയെ വാഴ 2 പിന്നിലാക്കിയിട്ടുണ്ടെങ്കിലും ആഗോള കളക്ഷനില്‍ ലോക തന്നെയാണ് മുന്നിലുള്ളത്. എന്നാല്‍ ഈ പോക്ക് തുടരുകയാണെങ്കില്‍ ആഗോള കളക്ഷനിലും ലോകയെ നാല്‍വര്‍ സംഘം മറി കടക്കുമെന്നാണ് കരുതപ്പെടുന്നത്. വാഴ 2വിന്റെ ആഗോള കളക്ഷന്‍ നിലവില്‍ 235 കോടിയാണ്. എമ്പുരാന്‍, തുടരും, ലോക എന്നി ചിത്രങ്ങള്‍ നേരത്തെ ഇരുന്നിരുന്ന സിംഹാസനത്തിലേക്കാണ് ഇപ്പോള്‍ വാഴ 2 എന്‍ട്രി ചെയ്തിരിക്കുന്നത്. മാസങ്ങള്‍ക്കുള്ളിലാണ് ലോകയുടെ റെക്കോര്‍ഡ് വാഴ 2 തകര്‍ത്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *