വരിക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം മാസവും ടെലികോം സേവനദാതാക്കളായ വി (വോഡഫോണ്‍ ഐഡിയ) വര്‍ധനവ് കൈവരിച്ചതായി ട്രായ് കണക്കുകള്‍. ഈ വര്‍ഷം മാര്‍ച്ചിലെ റിപ്പോര്‍ട്ട് പ്രകാരം വോഡഫോണ്‍ ഐഡിയ 1,02,899 പുതിയ വരിക്കാരെയാണ് കൂട്ടിച്ചേര്‍ത്തത്. ഫെബ്രുവരിയില്‍ 21,927 വരിക്കാരുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് മാസത്തില്‍ മാത്രം ഗ്രാമീണ മേഖലയില്‍ നിന്ന് 1,92,211 വരിക്കാരെയാണ് പുതുതായി കൂട്ടിച്ചേര്‍ത്തത്. കേരളത്തില്‍ നിന്ന് മാത്രം മാര്‍ച്ചില്‍ 27,082 വരിക്കാരെ കമ്പനി സ്വന്തമാക്കി. പരിധിയില്ലാതെ 4ജി ഡാറ്റ ലഭ്യമാക്കുന്ന നോണ്‍സ്റ്റോപ് ഹീറോ, പകുതി ദിവസം പരിധിയില്ലാതെ ഡാറ്റ ലഭ്യമാക്കുന്ന സൂപ്പര്‍ ഹീറോ തുടങ്ങിയ പ്ലാനുകള്‍ക്കും, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 5ജി വിന്യാസത്തിനും ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഇപ്പോള്‍ ലഭിക്കുന്നത്. മെയ് മാസത്തോടെ കമ്പനിയുടെ 5ജി സേവനങ്ങള്‍ 133 നഗരങ്ങളിലേക്ക് എത്തും.
