3 41

നിക്ഷേപകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന റിലയന്‍സ് ജിയോ പ്രാഥമിക ഓഹരി വില്‍പന വൈകില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഏതാണ്ട് 18,000 കോടി ഡോളര്‍ മൂല്യം കണക്കാക്കി 400 കോടി ഡോളറാണ് (ഏകദേശം 37,000 കോടി രൂപ) ജിയോ പ്ലാറ്റ്‌ഫോംസ് വിപണിയില്‍ നിന്ന് സമാഹരിക്കുന്നത്. സാധ്യമായാല്‍ ഇന്ത്യന്‍ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ ആയിരിക്കും ഇത്. നിലവില്‍ ജിയോയില്‍ 67.03 ശതമാനം ഓഹരിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിനുള്ളത്. 2020ല്‍ കമ്പനിയുടെ 32.97 ശതമാനം ഓഹരികള്‍ മെറ്റ, ഗൂഗിള്‍, കെകെആര്‍ തുടങ്ങിയ കമ്പനികള്‍ക്ക് വിറ്റിരുന്നു. ഐപിഒയ്ക്ക് വേണ്ടി 2.5 ശതമാനം ഇക്വിറ്റി ജിയോ മാറ്റിവച്ചേക്കും. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം നേട്ടത്തോടെ 44,928 കോടി രൂപയാണ് ജിയോ പ്രവര്‍ത്തന വരുമാനം നേടിയത്. അറ്റലാഭം 13 ശതമാനം വര്‍ധിച്ച് 7,935 കോടി രൂപയുമായി. വരിക്കാരെ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞതാണ് നേട്ടമായത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *