ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘പേട്രിയറ്റ്’. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിന്റെ ബിഗ് എംസ് ആയ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമയില്‍ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ പിന്നണിയിലും വമ്പന്മാരുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനവും പുറത്തു വിട്ടിരിക്കുകയാണ്. മനുഷ്യന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം മമ്മൂട്ടിയുടെ ശബ്ദത്തിലാണെന്നതാണ് രസകരമായ വസ്തുത. മമ്മൂട്ടിയ്ക്കൊപ്പം പാട്ട് പാടിയിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. സുഷിന്‍ ശ്യാം ആണ് സംഗീതം. വിനായക് ശശികുമാരാണ് വരികളെഴുതിയിരിക്കുന്നത്. പേട്രിയറ്റ് മെയ് 1 ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നയന്‍താര, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രന്‍, ഗേസ് ആന്റണി, രേവതി, രാജീവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
