b 1

വേനല്‍ക്കാലമാണെങ്കിലും ചില ആളുകള്‍ സംഭാരം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും സോഡിയവും വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. സന്ധിവേദന ഉള്ളവര്‍ക്കും മോരുംവെള്ളം അത്ര നല്ലതല്ല. ഇത് സന്ധികളിലെ വീക്കം വര്‍ധിപ്പിക്കാന്‍ കാരണമായേക്കാം. യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്കും മോര് അമിതമാകുന്നത് ദോഷകരമാണ്. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, ജലദോഷം, ചുമ, സൈനസൈറ്റിസ് എന്നിവയുള്ളവര്‍ സംഭാരം കുടിക്കുമ്പോള്‍ ശ്രദ്ധിക്കണം. മോരിന് സ്വാഭാവികമായും ശരീരം തണുപ്പിക്കാനുള്ള കഴിവുണ്ട്. ആയുര്‍വേദ പ്രകാരം ഇത് കഫം വര്‍ധിപ്പിക്കാന്‍ കാരണമാകും. രാത്രിയില്‍ മോര് കഴിക്കുന്നത് ഇത്തരം ആളുകളില്‍ അലര്‍ജിയും കഫശല്യവും കൂട്ടാന്‍ സാധ്യതയുണ്ട്. തീവ്രമായ ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവര്‍ക്ക് മോര് കുടിക്കുന്നത് വയറിളക്കം, ഗ്യാസ്, വയറുവേദന എന്നിവയുണ്ടാക്കാന്‍ കാരണമാകും. രക്തസമ്മര്‍ദത്തിന് മരുന്ന് കഴിക്കുന്നവരും ഹൃദ്രോഗികളും മോരില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധിക്കണം. ഹൈപ്പര്‍ ടെന്‍ഷന്‍ ഉള്ളവര്‍ക്ക് ഇത് സ്‌ട്രോക്ക് പോലുള്ള അപകടങ്ങളിലേക്ക് നയിച്ചേക്കാം. അതിനാല്‍ ഉപ്പ് കുറച്ച് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വെറും വയറ്റില്‍ അമിതമായി പുളിയുള്ള മോര് കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം. പകല്‍ സമയത്ത് ഉച്ചഭക്ഷണത്തിന് ഒപ്പം മോര് കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *