ദക്ഷിണേന്ത്യയിലെ മുന്‍നിര റീട്ടെയില്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് നെറ്റ്വര്‍ക്കായ മൈജി കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വിറ്റുവരവ് നേടി. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 5,500 കോടി രൂപ വിറ്റുവരവ് നേടാന്‍ കമ്പനിക്ക് കഴിഞ്ഞു. ഈ സാമ്പത്തികവര്‍ഷം 7,500 കോടി രൂപയുടെ വിറ്റുവരവും, ജീവനക്കാരുടെ എണ്ണം 10,000 ആയി ഉയര്‍ത്താനും മൈജി ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണവിപണിയില്‍ മാത്രം 1,600 കോടി വിറ്റുവരവ് നേടാന്‍ മൈജിയ്ക്ക് കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ 40 മുതല്‍ 50 വരെ ഷോറൂമുകള്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്. കേരളത്തിനും കര്‍ണ്ണാടകയ്ക്കും തമിഴ്നാടിനും പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കും. 2006ല്‍ 3ജി മൊബൈല്‍ വേള്‍ഡെന്ന പേരില്‍ കോഴിക്കോട് ആരംഭിച്ച സംരംഭമാണ് ഇന്ന് 150ലധികം മൈജി, മൈജി ഫ്യൂച്ചര്‍ ഷോറൂമുകളുമായി മുന്നേറുന്നത്.
റെക്കോര്‍ഡ് വിറ്റുവരവ് നേടി മൈജി
