മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പോലീസ് യൂണിഫോമില്‍ വീണ്ടും എത്തുന്ന ‘ദൃഢം’ സിനിമയിലെ ക്യാരക്ടര്‍ വീഡിയോ പുറത്ത്. എസ്.ഐ വിജയ് രാധാകൃഷ്ണനായി എത്തുന്ന ഷെയ്‌നിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മെയ് 8-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. കുഴിനിലം എന്നൊരു നാട്ടിന്‍പുറത്തെ പോലീസ് സ്റ്റേഷനില്‍ എസ്.ഐ വിജയ് രാധാകൃഷ്ണന്‍ എന്ന പുതിയ എസ്.ഐ ചാര്‍ജ്ജെടുക്കുന്നതും അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടര്‍ സംഭവങ്ങളുമാണ് നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. ചിത്രത്തില്‍ ഷോബി തിലകന്‍, കോട്ടയം രമേഷ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി തുടങ്ങി വലിയൊരു താരനിര തന്നെ ഒരുമിക്കുന്നുണ്ട്.
