ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയൊന്നുമില്ലാതെ മൊബൈല്‍ റീചാര്‍ജിനായി പുതിയ സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഇത് ഉടന്‍ ലഭ്യമാകും. എയര്‍ടെല്‍, ജിയോ, വിഐ പ്രീപെയ്ഡ് കണക്ഷനുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ട റീചാര്‍ജ് പ്ലാനുകള്‍ തെരഞ്ഞെടുത്ത് റീചാര്‍ജ് ചെയ്യാവുന്നതാണ്. റീചാര്‍ജ് ചെയ്യാനായി ആദ്യം വാട്സ്ആപ്പിലെ കാമറ ഐക്കണിന്റെ അടുത്തുള്ള രൂപ ഐക്കണില്‍ ക്ലിക്ക് ചെയ്ത് വരുന്ന മെനുവില്‍ നിന്നും പ്രീപെയ്ഡ് റീചാര്‍ജ് തെരഞ്ഞെടുത്ത ശേഷം മൊബൈല്‍ നമ്പര്‍ കൊടുക്കുക. സിം ഏതാണെന്ന് തെരഞ്ഞെടുക്കുക. പിന്നീട് വരുന്ന മെനുവില്‍ നിന്നും റീചാര്‍ജ് പ്ലാന്‍ തെരഞ്ഞെടുക്കുക. ശേഷം പേയ്മെന്റ് രീതി (യുപിഐ/ ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ്) തെരഞ്ഞെടുക്കുക. അവസാനമായി നിങ്ങളുടെ യുപിഐ പിന് കൊടുത്ത് പേയ്മെന്റ് പൂര്‍ത്തീകരിക്കുക.
വാട്സ്ആപ്പിലൂടെ ഇനി മൊബൈല്‍ റീചാര്‍ജും
