പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ചെറിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അടിസ്ഥാന വേരിയന്റിന് 4.70 ലക്ഷം രൂപയാണ് പ്രാരംഭ വില. ആകെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമായ ഈ ബൈക്കിന്റെ ‘എക്സ്‌ക്ലൂസീവ്’ മോഡലിന് 4.90 ലക്ഷം രൂപയും, ഏറ്റവും ഉയര്‍ന്ന വേരിയന്റായ ‘ജിഎസ് ട്രോഫി’ക്ക് 5.30 ലക്ഷം രൂപയുമാണ് വില. ഇന്ത്യയില്‍ ജി 310 ജിഎസിന് പകരക്കാരനായാണ് എഫ് 450 ജിഎസ് എത്തുന്നത്. ബിഎംഡബ്ല്യുവിന്റെ ‘ജിഎസ്’ ശ്രേണിയിലേക്കുള്ള പുതിയ എന്‍ട്രി ലെവല്‍ മോഡലാണിത്. ടിവിഎസ് ആണ് ഈ ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. 420സിസി, ലിക്വിഡ്-കൂള്‍ഡ്, പാരലല്‍-ട്വിന്‍ എന്‍ജിനുമായാണ് മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍ എത്തിയത്. ഇത് 8,750 ആര്‍പിഎമ്മില്‍ 48 ബിഎച്പി കരുത്തും 6,750 ആര്‍പിഎമ്മില്‍ 43 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് അഡ്വഞ്ചര്‍ ബൈക്ക്
