3 39

മനുഷ്യചരിത്രമെന്നത് കുടിയേറ്റത്തിന്റെ പ്രവാസജീവിതത്തിന്റെ രേഖകളാണ്. അമേരിക്കന്‍ പ്രവാസ ജീവിതത്തിന്റെ അധോലോകങ്ങളും ഇടവഴികളും മരുഭുക്കളും ഒക്കെ താണ്ടി ദീര്‍ഘകാലം അവിടെ ജീവിച്ച മധുനായര്‍ സൃഷ്ടിക്കുന്ന പുതുപ്രപഞ്ചമാണ് ആനന്ദം എന്ന നോവല്‍ ത്രയം. മലയാളത്തില്‍ അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ ഈ സര്‍ഗ്ഗാത്മക രചന മലയാള സാഹിത്യചരിത്രത്തിലെ വിലപ്പെട്ട സംഭാവനയാണ്. ജനിച്ച മണ്ണിന്റെ, രാജ്യത്തിന്റെ നിയമവ്യവസ്ഥകള്‍ക്കുള്ളില്‍നിന്ന് മറ്റൊരു മണ്ണിലേക്ക്, നിയമവ്യവസ്ഥയിലേക്ക് മാറ്റപ്പെടേണ്ടി വരുന്ന മനുഷ്യര്‍ക്ക് ഉണ്ടാകുന്ന സാംസ്‌കാരിക സ്വത്വത്തിന്റെ പ്രശ്നങ്ങള്‍ ഈ കൃതിയില്‍ അടയാളപ്പെടുത്തുന്നു. ‘ആനന്ദം’. മധുനായര്‍ ന്യൂയോര്‍ക്ക്. കറന്റ് ബുക്‌സ്. തൃശൂര്‍. വില 831 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *