ഇന്‍സ്റ്റഗ്രാമില്‍ 500 ഫോളോവേഴ്സ് മാത്രമുള്ളവര്‍ക്കും വരുമാനം നേടാം. നിങ്ങള്‍ ഒരു കമ്പനിയുടെ ഉത്പന്നത്തിന്റെ ലിങ്ക് പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ നല്‍കുന്ന ലിങ്ക് വഴി ആരെങ്കിലും ആ ഉത്പന്നം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കമ്മീഷന്‍ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിന് നിങ്ങള്‍ക്ക് വലിയ ഫോളോവേഴ്‌സ് ഉണ്ടായിരിക്കണമെന്നില്ല. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലോ പോസ്റ്റിലോ ബയോയിലോ നിങ്ങള്‍ക്ക് ഉത്പന്നത്തിന്റെ ലിങ്ക് പങ്കിടാവുന്നതാണ്. സ്വന്തം ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ ഇന്‍സ്റ്റഗ്രാം വഴി വില്‍ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ കഴിവുണ്ടെങ്കില്‍, അതായത് പെയിന്റിങ്, ഡിസൈനിങ്, ഫിറ്റ്‌നസ് പരിശീലനം അല്ലെങ്കില്‍ പാചകം പോലുള്ള ഒരു സര്‍ഗാത്മക വൈദഗ്ദ്ധ്യം ഉണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി വില്‍ക്കാന്‍ കഴിയും. ഇന്‍സ്റ്റാഗ്രാമില്‍ സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ആളുകളുടെ വിശ്വാസം നേടാനും തുടര്‍ന്ന് നിങ്ങളുടെ സേവനങ്ങള്‍ അവര്‍ക്ക് വാഗ്ദാനം ചെയ്യാനും കഴിയും.
500 ഫോളോവേഴ്സ് ഉള്ളവര്‍ക്കും വരുമാനം നേടാം!
