1 35

പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റദ്ദാക്കി. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഉടനടി നിര്‍ത്തലാക്കാനാണ് ആര്‍ബിഐ ഉത്തരവ്. ബാങ്ക് പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കും മറ്റുമുള്ള ബാധ്യതകള്‍ തീര്‍ക്കാന്‍ ആവശ്യമായ ഫണ്ട് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പക്കലുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കി. ബാങ്കിന്റെ പ്രവര്‍ത്തനരീതി നിക്ഷേപകരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ദീര്‍ഘകാലമായി നടന്നുവന്ന നിയന്ത്രണ നടപടികളുടെ അവസാന ഘട്ടമായാണ് ലൈസന്‍സ് റദ്ദാക്കല്‍. നേരത്തേ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും ആര്‍ബിഐ ബാങ്കിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. നിബന്ധനകള്‍ പാലിക്കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടതായും ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. പേടിഎം വാലറ്റുകളെയും മറ്റ് സേവനങ്ങളെയും ഇത് എങ്ങനെ ബാധിക്കുമെന്ന് കമ്പനി വരും ദിവസങ്ങളില്‍ വ്യക്തമാക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *