മണ്ഡലത്തിൽ ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ ഭൂരിപക്ഷം കുറവെങ്കിൽ മാത്രം ഇടപെടാമെന്ന്ബംഗാൾ എസ്ഐആറിൽ സുപ്രീംകോടതി നിർദേശം.പശ്ചിമ ബംഗാളിലെ എസ് ഐ ആർ കേസിലെ ഹർജി പരിഗണിക്കവെ സുപ്രീം കോടതിയിൽ നിന്ന് നിർണ്ണായക നിരീക്ഷണങ്ങൾ. തെരഞ്ഞെടുപ്പ് പ്രക്രിയകൾ തടയുക എന്നതല്ല കോടതികളുടെ ധർമ്മമെന്ന് ജസ്റ്റിസ് ജോയ് മാല ബാഗ് ചി വ്യക്തമാക്കി. ഒരു മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തേക്കാൾ കുറവാണ് ഭൂരിപക്ഷം എങ്കിൽ മാത്രമേ ഫലത്തിൽ ഇടപെടൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്ന സാഹചര്യം ഉണ്ടെങ്കിൽ […]
നിതിൻ്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ കാണും
നിതിൻ്റെ മരണത്തിൽ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ സംസ്ഥാന പൊലീസ് മേധാവിയെ കാണും. വൈകിട്ട് അഞ്ച് മണിക്ക് ശേഷമാണ് ഡിജിപിയെ നേരിൽ കാണുക. നിതിൻ്റെ മാതൃ സഹോദരനും, സഹോദരി ഭർത്താവുമാണ് ഡിജിപിയെ കാണുന്നത്. അതേസമയം നിതിന്റെ മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഓൺലൈൻ വായ്പാസംഘത്തിന്റെ ഭീഷണിയും മരണകാരണം ആയെന്ന സംശയത്തിലാണ് പൊലീസ്. ജാതി അധിക്ഷേപത്തിന് പുറമേ നിതിൻ ഓൺലൈൻ വായ്പ സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിൻ്റെ നിർണായക ചാറ്റുകളടക്കം പൊലീസ് കണ്ടെത്തി. എന്നാല്‍, അന്വേഷണം ലോൺ ആപ്പിലേക്ക് കേന്ദ്രീകരിക്കുന്നത് കേസ് […]
തെക്ക്- പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തെക്ക്- പടിഞ്ഞാറൻ കാലവർഷം ദുർബലമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . തെക്കൻ സംസ്ഥാനങ്ങളിലും മഴ കുറയുമെന്ന് വിലയിരുത്തൽ. എൽ-നിനോ പ്രതിഭാസം മൺസൂണിനെ ബാധിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്ത് ചൂട് കൂടുകയാണ്. കേരളത്തിൽ ഇന്ന് മുതൽ 14-ാം തീയതി വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, പത്തനംതിട്ട […]
വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി
വനിത സംവരണ ഭേദഗതി ബില്ലിൽ ലോക്സഭ എംപിമാർക്ക് കോൺഗ്രസ് വിപ്പ് നൽകി. മുഴുവൻ എംപിമാരും 16,17,18 തീയതികളിൽ പാർലമെന്റിൽ എത്തണമെന്നാണ് നിർദ്ദേശം. ജെഡിയുവും എംപിമാർക്ക് വിപ്പ് നൽകിയിരുന്നു ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റിന്റെ ഇരു സഭകളിലും ഉണ്ടാകണമെന്നാണ് നിർദ്ദേശം. എന്നാൽ വനിത സംവരണ ഭേദഗതിക്ക് എതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുമ്പോഴും ബില്ലുമായി മുന്നോട്ടു പോകുവാൻ തന്നെയാണ് കേന്ദ്രത്തിന്റെ തീരുമാനം. ബില്ലിന്റെ ആവശ്യകതകളും പ്രാധാന്യവും ചൂണ്ടിക്കാട്ടി ഡൽഹിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാരി ശക്തി വന്ദൻ സമ്മേളനം […]
യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് ലിയോ പതിനാലാമൻ പാപ്പ
യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ പതിനാലാമൻ. സമാധാനവും ചർച്ചകളുമാണ് വേണ്ടത്, താൻ ഒരു രാഷ്ട്രീയക്കാരനല്ല, ട്രംപുമായി ഒരു സംവാദത്തിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരപരാധികൾ കൊല്ലപ്പെടുന്നു, ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്തണമെന്നും പോപ്പ് പറഞ്ഞിരുന്നു. പോപ്പ് ലിയോ ശനിയാഴ്ച സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയ വിശ്വാസികളോട് സംസാരിക്കവെ അക്രമം അവസാനിപ്പിക്കാൻ ലോക നേതാക്കളോട് പരസ്യമായി അഭ്യർത്ഥിച്ചിരുന്നു.
ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ മറുപടിയുമായി ഇറാൻ
ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
പാലാ ബിഷപ്പിന് മറുപടിയുമായി ഷോൺ ജോർജ്
പാലാ ബിഷപ്പിനെ താൻ പിതാവിനേക്കാൾ ബഹുമാനിക്കുന്നുവെന്നും പക്ഷേ ബിഷപ്പ് പരസ്യമായ നിലപാട് സ്വീകരിക്കണമെന്നും ഷോൺ ജോർജ്. പണ്ടത്തെ പ്രസംഗം മറക്കരുതെന്നും അന്ന് ഒപ്പം നിന്നത് ബിജെപി മാത്രമാണെന്നും അന്ന് കോൺഗ്രസ് നേതാക്കൾ എവിടെ ആയിരുന്നുവെന്നും ഷോൺ ചോദിച്ചു. ദീപിക പത്രത്തെ നിയന്ത്രിക്കുന്നത് കോൺഗ്രസാണെന്നും പത്രത്തിനെതിരായ നിലപാടിൽ പിന്നോട്ടില്ലെന്നും ഷോൺ വ്യക്തമാക്കി.
ശബരിമല സ്വർണ കൊള്ള കേസിൽ കെ പി ശങ്കരദാസിന് ജാമ്യം
ശബരിമല സ്വർണ കൊള്ള കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശില്പ കേസുകളിൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി ഉത്തരവിറക്കി. പ്രത്യേക അന്വേഷണസംഘം സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് ശങ്കരദാസ് ജാമ്യത്തിന് അപേക്ഷിച്ചത്. ഇതോടെ ശബരിമല സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി.
സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 13 തിങ്കളാഴ്ച
ലിയോ പതിനാലാമന്‍ മാര്‍പാപ്പ രാഷ്ട്രീയക്കാരനാകാന്‍ ശ്രമിക്കേണ്ടെന്നും സാമാന്യബുദ്ധി പ്രയോഗിക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മാര്‍പാപ്പ ലോക കാര്യങ്ങളില്‍ മുഴുകാതെ സഭാ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ട്രംപ്. യുദ്ധത്തിനെതിരേ പ്രതികരിച്ച മാര്‍പാപ്പ വെനിസ്വേലയോടും ഇറാനോടുമുള്ള മൃദു സമീപനത്തിലൂടെ തീവ്ര ഇടതു ചിന്താഗതിക്കാരെ പിന്തുണയ്ക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതിഷേധിച്ചതിനു പിറകേ, തെരഞ്ഞെടുപ്പു കമ്മീഷന്‍ സംസ്ഥാനത്തെ പോളിംഗ് ശതമാന കണക്കു പുറത്തുവിട്ടു. സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ്. 1982 നുശേഷമുള്ള ഏറ്റവും മികച്ച പോളിംഗാണിത്. […]
നിധിൻ രാജിന്റെ മരണത്തിൽ വിദ്യാർഥി യുവജന പ്രതിഷേധം
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിധിൻ രാജിന്റെ മരണത്തിൽ എല്ലാ യുവജന വിദ്യാർഥി സംഘടനകളും കോളേജിലേക്ക് പ്രതിഷേധ മാർച്ചുമായെത്തി. ആദ്യം പ്രതിഷേധവുമായെത്തിയ എത്തിയ കെ എസ് യു നേതാക്കളെ രാവിലെ തന്നെ പൊലീസ് തടഞ്ഞു. കെ എസ് യു പ്രതിഷേധത്തിന് തൊട്ടുപിന്നാലെ എം എസ് എഫിന്റെ പ്രതിഷേധവും കോളേജിലേക്കെത്തി. പിന്നാലെ പി കെ ശ്യാമളയുടെയും എൻ സുകന്യയുടെയും നേതൃത്വത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷനും കോളേജിന് മുന്നിൽ പ്രതിഷേധം ഉയർത്തി. ക്യാമ്പസിലെ വിദ്യാർഥികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയ ഡി […]
