മണിപ്പൂരിൽ ഉക്രുലിൽ കുക്കി സായുധ സേനയുടെ ആക്രമണത്തിൽ നാഗ വില്ലേജ് ഗാർഡ് 29 കാരനായ ഹോർഷോക്മി ജമാങ് കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ ഉക്രുൽ ജില്ലയിൽ സുരക്ഷ വർധിപ്പിച്ചു. അതിനിടെ ബോംബ് ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിലും പ്രതിഷേധം തുടരുകയാണ്. ഇംഫാലിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധം നടത്തി. നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ മെഴുകുതിരി മാർച്ചും സംഘടിപ്പിച്ചു.
മണിപ്പൂർ വീണ്ടും അശാന്തം
