അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. കഴിഞ്ഞ മൂന്ന് വര്‍ഷമായി യാതൊരു ഇടപാടുകളും നടത്താത്ത അക്കൗണ്ട് ഉടമകള്‍ക്കാണ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ബുധനാഴ്ചയ്ക്കകം അക്കൗണ്ട് സജീവമാക്കാന്‍ ആവശ്യമായ നടപടികള്‍ ഉടമകള്‍ സ്വീകരിച്ചില്ലെങ്കില്‍ ഏപ്രില്‍ 15ന് ശേഷം ഇത്തരം അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യുമെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇതിനായി അടുത്തുള്ള പിഎന്‍ബി ബ്രാഞ്ച് സന്ദര്‍ശിച്ച് കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കി അക്കൗണ്ട് സജീവമാക്കാനാണ് ബാങ്കിന്റെ നിര്‍ദേശം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നിഷ്‌ക്രിയമായതും നിലവില്‍ സീറോ ബാലന്‍സ് ഉള്ളതുമായ […]
ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് പണം വാരാം വാട്സ്ആപ്പിലൂടെ
ചാനല്‍ ക്രിയേറ്റര്‍മാര്‍ക്ക് വാട്സ്ആപ് പ്ലാറ്റ്ഫോമിലൂടെ നേരിട്ട് പണം സമ്പാദിക്കാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വരുന്നു. ഈ ഫീച്ചര്‍ വരുന്നതോടെ ചാനല്‍ ഉടമകള്‍ക്ക് തങ്ങളുടെ സബ്സ്‌ക്രൈബര്‍മാര്‍ക്കായി പ്രത്യേക ഉള്ളടക്കങ്ങള്‍ നല്‍കാം. ഈ വിവരങ്ങള്‍ കാണുന്നതിനായി വായനക്കാര്‍ നിശ്ചിത തുക സബ്സ്‌ക്രിപ്ഷന്‍ ഫീസായി നല്‍കേണ്ടി വരും. എത്ര തുക ഈടാക്കണമെന്ന് ചാനല്‍ ഉടമകള്‍ക്ക് തന്നെ തീരുമാനിക്കാം. ഒരു ചാനലിന് എത്ര പെയ്ഡ് സബ്സ്‌ക്രൈബര്‍മാരുണ്ടെന്ന് ചാനല്‍ ഇന്‍ഫോ സെക്ഷനില്‍ എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. വാട്സ്ആപ് ചാനല്‍ തുടങ്ങുന്നതിനായി വാട്സ്ആപ് തുറന്ന് ‘ചാനല്‍സ്’ […]
‘രാക്ക’യിലെ തീം സോങ്, ‘മേക്ക് വേ ഫോര്‍ ദ കിംഗ്’
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുനും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ അറ്റ്ലിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘രാക്ക’യുടെ തീം സോങായ ‘മേക്ക് വേ ഫോര്‍ ദ കിംഗ്’ തുടങ്ങുന്ന വരികളോടെയുള്ള ലിറിക്കല്‍ വീഡിയോ എത്തി. സായ് അഭ്യങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. യുവ സംഗീത പ്രതിഭ സായ് അഭ്യങ്കര്‍ ഒരുക്കിയ ആവേശമുണര്‍ത്തുന്ന ഈ തീം സോങ് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനകം നാല്‍പത് ലക്ഷത്തിലധികം കാഴ്ചക്കാരാണ് തീം സോങ്ങിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ദൃശ്യഭംഗിയും അല്ലു […]
തരംഗമായി നസ്ലന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍
സോഷ്യല്‍ മീഡിയയില്‍ തരംഗമായി നസ്ലന്റെ തകര്‍പ്പന്‍ നൃത്തച്ചുവടുകള്‍. അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ‘മോളിവുഡ് ടൈംസ്’ എന്ന പുതിയ ചിത്രത്തിലെ ‘അപ്നാ ഫ്രൈഡേ ആയേഗാ’ എന്ന ഗാനരംഗമാണ് വൈറലായത്. വളരെ സ്‌റ്റൈലിഷ് ലുക്കില്‍ എത്തുന്ന നസ്ലന്റെ ചടുലമായ നൃത്തച്ചുവടുകളാണ് ഈ പക്കാ ഡാന്‍സ് നമ്പറിന്റെ പ്രധാന ആകര്‍ഷണം. ‘സിനിമയ്ക്കുള്ളിലെ സിനിമ’യുടെ കഥയാണ് ഇതിലെ പ്രമേയം. ‘എനിക്ക് വെറുമൊരു ഫിലിം മേക്കറായാല്‍ പോരാ, ഐ വാണ്ട് റ്റു ബി ദി ബെസ്റ്റ്’ എന്ന നസ്ലന്റെ കഥാപാത്രത്തിന്റെ ഡയലോഗോടെയാണ് […]
ബജാജ് പള്‍സര്‍ 180 മോഡല്‍ 2026 പതിപ്പ് വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് പള്‍സര്‍ 180 മോഡലിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുതുമയാര്‍ന്ന സ്‌റ്റൈല്‍ ആണ് പുതുക്കിയ മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ബൈക്കിന് ലഭിച്ചിരിക്കുന്ന പുതിയ ഗ്രാഫിക്സ് ഇതിന് ഉത്തമ ഉദാഹരണമാണ്. പുതിയ ഗ്രാഫിക്സ് കൂടുതല്‍ മൂര്‍ച്ചയുള്ളതും ആധുനികവുമായ രൂപം നല്‍കുന്നു. കൂടാതെ മാറ്റു കൂട്ടാന്‍ പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പും എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളും നല്‍കിയിട്ടുണ്ട്. പുതിയ ബജാജ് പള്‍സര്‍ 180ല്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ കണ്‍സോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുവഴി യാത്രക്കാരന് […]
നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും
ബെന്യാമിന്റെ ഇതുവരെയിറങ്ങിയ ചെറുകഥകളില്‍നിന്ന് ജനപ്രിയങ്ങളായ 10 കഥകള്‍ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണിത്. അച്ഛന്‍, യുത്തനേസിയ, അവസാനത്തെ ആള്‍, അര്‍ജന്റീനയുടെ ജേഴ്‌സി, പെണ്‍മാറാട്ടം, ഇ എം എസ്സും പെണ്‍കുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിന്റെ മകന്‍, പോസ്റ്റ്മാന്‍, സോലാപ്പൂര്‍ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും’. ബെന്യാമിന്‍. ഡിസി ബുക്‌സ്. വില 152 രൂപ.
മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ പുളിപ്പിച്ച ഭക്ഷണം
പുളിപ്പിച്ച ഭക്ഷണം മാനസികാവസ്ഥ മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുളിപ്പിച്ച ഭക്ഷണം കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയതായി ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുളിപ്പിച്ച ഭക്ഷണം ആമാശയത്തില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെടച്ചെപ്പെടുത്താനും സമ്മര്‍ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ […]
മദ്ധ്യാഹ്‌ന വാർത്തകൾ
കേരളത്തിൽ നാളെ വരെ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട ജില്ലയിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ […]
നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍
ബിഡിഎസ് വിദ്യാർത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി ദേശീയ പട്ടികജാതി കമ്മീഷന്‍. അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ബിജെപി നേതാവ് ശ്യാം രാജ് നല്‍കിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ വസ്തുതകള്‍ ബോധിപ്പിക്കാനും സ്വീകരിച്ച തിരുത്തല്‍ നടപടികള്‍ വ്യക്തമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ദന്തല്‍ കോളജിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
പോളിംഗ് കണക്ക് വൈകുന്നതില്‍ അസ്വാഭാവികത ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തിൽ പോളിംഗ് കണക്കുകൾ മനപ്പൂർവം വൈകിപ്പിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വരണാധികാരികൾ കണക്കുകൾ ക്രോഡീകരിച്ച് പൂർത്തിയാക്കിയ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ഓരോ ബൂത്തിലെയും കണക്ക് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. വോട്ടെടുപ്പ് പൂർത്തിയായി ദിവസങ്ങൾ പിന്നിട്ടിട്ടും പോളിംഗ് ശതമാനത്തിന്റെ കൃത്യമായ കണക്കുകൾ പുറത്തുവിടാത്തതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് കത്തയച്ചിരുന്നു.
