ഭാരതത്തിന്റെ പ്രഥമ ചക്രവര്‍ത്തിയായ ചന്ദ്രഗുപ്ത മൗര്യന്റെ ജീവിതത്തിലെ അവസാന നാളുകളെയും അദ്ദേഹത്തിന്റെ ആത്മീയ പരിവര്‍ത്തനത്തെയും അടയാളപ്പെടുത്തുന്ന ചരിത്ര നോവലാണിത്. രക്തച്ചൊരിച്ചിലുകളിലൂടെ പടുത്തുയര്‍ത്തിയ സാമ്രാജ്യം ഉപേക്ഷിച്ച്, ജൈനമുനി ഭദ്രബാഹുവിനെ പിന്തുടര്‍ന്ന് ദക്ഷിണദേശത്തേക്ക് തീര്‍ത്ഥാടനം നടത്തുന്ന ചന്ദ്രഗുപ്തനെയാണ് ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധികാരത്തിന്റെ ഉന്നതിയില്‍ നിന്ന് ‘പ്രഭാചന്ദ്രന്‍’ എന്ന പേരില്‍ ഒരു സന്യാസിയായി മാറുന്ന അദ്ദേഹത്തിന്റെ ആത്മസംഘര്‍ഷങ്ങളും തത്ത്വചിന്തകളുമാണ് നോവലിന്റെ പ്രമേയം. ‘ചന്ദ്രായനം’. സുനില്‍കുമാര്‍ കെ.ആര്‍. ഡിസി ബുക്‌സ്. വില 252 രൂപ.
ചന്ദ്രായനം
