എംജി മോട്ടോര്‍ ഇന്ത്യ വിന്‍ഡ്സര്‍ ഇവിയുടെ ടാക്‌സി പതിപ്പ് പുറത്തിറക്കി. കമ്മ്യൂട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ഫ്‌ലീറ്റ് വേരിയന്റിന് 13.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില, ഇതു കൂടാതെ ബാസ് ( ബാറ്ററി ആസ് എ സര്‍വ്വീസ്) സ്‌കീമിലും ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് ബേസ് വേരിയന്റിന് 14.10 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില വരുന്നത്. സിംഗിള്‍ ചാര്‍ജില്‍ 360 കിലോമീറ്റര്‍ ഡ്രൈവിങ് റേഞ്ച് അവകാശപ്പെടുന്ന 38 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കാണ് വിന്‍ഡ്സര്‍ ഇവി കമ്മ്യൂട്ട് വേരിയന്റിന് കരുത്ത് പകരുന്നത്. ഇത് 134 ബിഎച്പി പവറും 200 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു, ഇത് ദൈനംദിന സിറ്റി യാത്രകള്‍ക്ക് അനുയോജ്യമാണ്. കൊമേര്‍ഷ്യല്‍ ഉപയോഗത്തിനായി ലക്ഷ്യമിടുന്നതിനാല്‍, വലിയ ലഗേജ് ഉള്‍ക്കൊള്ളാന്‍ 604 ലീറ്റര്‍ ബൂട്ട് സ്പേസും ഇത് വാഗ്ദാനം ചെയ്യുന്നു.
വിന്‍ഡ്സര്‍ ഇവിയുടെ ടാക്‌സി പതിപ്പ്
