48-ാമത് മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ രണ്ടുപുരസ്‌കാരങ്ങള്‍ നേടി മലയാളച്ചിത്രം ‘മോഹം’. മികച്ച ചിത്രത്തിന് പുറമേ മികച്ച നടിക്കുള്ള പുരസ്‌കാരവും ചിത്രം സ്വന്തമാക്കി. ആദ്യമായാണ് ഒരു മലയാള സിനിമ മോസ്‌കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയാകുന്നത്. അമൃത് കൃഷ്ണകുമാര്‍ ആണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. റസാഖ് അഹമ്മദ് നിര്‍മിച്ച ‘മോഹം’ സംവിധാനംചെയ്തിരിക്കുന്നത് ഫാസില്‍ റസാഖ് ആണ്. ബെംഗളൂരു ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു.
