ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം ‘ധുരന്ധര്‍ പ്രതികാരം’ ബോക്‌സ് ഓഫീസില്‍ ഓള്‍ ടൈം റെക്കോര്‍ഡ് കളക്ഷന്‍ നേടി 30 ദിവസം പിന്നിട്ടു. ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കി. ആഗോള തലത്തില്‍ നേടിയത് 1783 കോടിയാണ്. 1153 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത്. ഓസ്‌ട്രേലിയിലും ന്യൂസിലാന്‍ഡിലും ഏറ്റവും കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായി ധുരന്ദര്‍ പ്രതികാരം. നേരത്തെ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്റെ പേരിലായിരുന്നു ഈ റെക്കോഡ്. ചിത്രത്തിന്റെ അഞ്ചാം വീക്കെന്‍ഡില്‍ നിന്ന് ആകെ സ്വന്തമാക്കിയത് 13.50 കോടി രൂപ. 423 കോടി രൂപയാണ് ചിത്രം വിദേശത്ത് നിന്ന് നേടിയെടുത്തത്. അതോടെ ചിത്രത്തിന്റെ ആഗോള ടോട്ടല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ 1783 കോടി പിന്നിട്ടു.
പഠാന്റെ റെക്കോഡ് മറികടന്ന് ‘ധുരന്ധര്‍ പ്രതികാരം’
