6 34

തങ്ങളുടെ മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ട് സുരക്ഷിതമാണോയെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. മിക്ക ബാങ്കിംഗ് ആപ്പുകളും ലോഗിന്‍ വിവരങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും അവ പ്രധാന സ്‌ക്രീനില്‍ തന്നെ കാണിക്കണമെന്നില്ല. എന്നാല്‍ ആപ്പിലെ ‘സെക്യൂരിറ്റി സെറ്റിംഗ്‌സ്’, ‘മാനേജ് ഡിവൈസസ്’, അല്ലെങ്കില്‍ ‘ലോഗിന്‍ ആക്ടിവിറ്റി’ എന്നീ സെക്ഷനുകളില്‍ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. ഈ ടാബുകളില്‍ പരിശോധിച്ചാല്‍ അക്കൗണ്ട് ആക്‌സസ് ചെയ്ത ഡിവൈസുകള്‍, സ്ഥലങ്ങള്‍, സമയങ്ങള്‍ എന്നിവ വ്യക്തമായി അറിയാം. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ട് എല്ലാ ഡിവൈസുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യേണ്ടതാണ്. അതിന് ശേഷം അക്കൗണ്ടിന്റെ പാസ്വേഡും പിന്‍ നമ്പറും മാറ്റുക. അപരിചിതമായ ഡിവൈസുകള്‍ ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്ത ശേഷം ഉടനെ ബാങ്കിനെ വിവരം അറിയിക്കുക, സൈബര്‍ കുറ്റവാളികള്‍ ഉടനെ പണം തട്ടിയെടുത്തില്ലെങ്കിലും ചിലപ്പോള്‍ വലിയ തട്ടിപ്പുകള്‍ നടത്തുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിരീക്ഷിക്കുന്ന രീതിയുണ്ട്. അതുകൊണ്ട് ഇടക്കിടെ ലോഗിന്‍ ഹിസ്റ്ററി പരിശോധിച്ച് അസ്വഭാവികമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *