സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ ഇടിഞ്ഞ് 14,025 രൂപയിലെത്തി. ഇതോടെ22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു പവന് 1,040 രൂപ കുറഞ്ഞ് വിപണി വില 1,12,160 രൂപയായി. ഇതോടെ രണ്ട് ദിവസത്തിനുളളില്‍ സ്വര്‍ണത്തിന്റെ വിലയില്‍ 1,920 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,520 രൂപയും 14 കാരറ്റിന് ഗ്രാമിന് 85 രൂപ കുറഞ്ഞ് 8,970 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 5,785 രൂപയിലെത്തി. വെളളി വില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 1,14,240 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏപ്രില്‍ 2ന് സ്വര്‍ണവില 1,09,240 രൂപയിലെത്തിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ആഗോള വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 4,660 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്.
സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്, പവന് 1,12,160 രൂപ!
