Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിതിന്‍റെ മരണത്തിൽ മുഖം നോക്കാതെ നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ മരണപ്പെട്ട വിദ്യാർഥി നിതിൻ രാജിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്‍റെ വാർത്തയടക്കം പുറത്തുവന്ന പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബ്രസീല്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ നെയ്മറിന് രണ്ട് മാസത്തെ സാവകാശം

ബ്രസീല്‍ സ്‌ക്വാഡില്‍ ഇടം ലഭിക്കാന്‍ സൂപ്പര്‍താരം നെയ്മറിന് രണ്ട് മാസത്തെ സാവകാശം അനുവദിച്ച് അധികാരികള്‍. നല്‍കിയ സമയത്തിനുള്ളില്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ ആണ് താരത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ നെയ്മര്‍ ദേശീയ ഫുട്‌ബോള്‍ ഫെഡറേഷന്റെയും തന്റെയും നിരീക്ഷണത്തിലാണെന്ന് ദേശീയ ടീം കോച്ച് കാര്‍ലോ ആഞ്ചലോട്ടി പറയുന്നു. മാച്ച് ഫിറ്റ്‌നസ് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ രണ്ട് മാസത്തോളം സമയമുണ്ടെന്നും ആഞ്ചലോട്ടി വ്യക്തമാക്കി. പരിക്കിനെത്തുടര്‍ന്ന് ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്ന് നെയ്മര്‍ പുറത്തായിരുന്നു.

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആശാ ഭോസ്‌ലേ അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും. കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെയെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയായി, 1933ല്‍ സാഗ്ലിയിലെ സംഗീത കുടുംബത്തിൽ ആയിരുന്നു ആശാ ഭോസ്‌ലെയുടെ  ജനനം. 1943-ലാണ് ആശാ ഭോസ്‌ലെ ആദ്യമായി തന്റെ ഗാനം റെക്കോർഡ് ചെയ്തത്‌.1200 ഓളം ഗാനങ്ങൾ ആശാ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്ന് മുഹമ്മദ് റിയാസ്

നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്നും മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും സിപിഎം നേതാവ് മുഹമ്മദ് റിയാസ് പരിഹസിച്ചു. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎഫിന്‍റെ  ലക്ഷ്യം. ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൾ യുഡിഎഫിന് കിട്ടുമെന്ന് പറയാനാകില്ല ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനത്തിനും ആണ് വോട്ട്, ബിജെപിയും യുഡിഎഫും എന്ത് ഡീൽ ഉണ്ടാക്കിയെങ്കിലും അത് മറികടക്കും. എൽഡിഎഫ് ഭരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ആർഡിഒ

പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന ആർഡിഒയുടെ ആവശ്യം കളക്ടർ അംഗീകരിച്ചു. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്. ആരോപണത്തിൽ പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ മൊഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ

ആലപ്പുഴ ജില്ല ജ‍ഡ്ജിയായ ഹണി എം വർ​ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ  ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. എറണാകുളം സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ്, നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേളയിൽ തന്നെ, ജഡ്ജിമാര്‍ക്കിടയിൽ സീനിയറാണെന്നും പ്രമോഷൻ ലഭിച്ച് ഹൈക്കോടതി ജഡ്ജിയാകുമെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നീണ്ടുപോകുകയും അത് പൂര്‍ത്തിയാകുന്നത് വരെ  ജില്ല ജഡ്ജിയായി തുടരണമെന്നുമുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്രയും കാലം ജില്ല ജഡ്ജിയായി തുടര്‍ന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് കനത്ത ചൂട്

സംസ്ഥാനത്ത് കനത്ത ചൂട്. 37.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട്‌ രേഖപ്പെടുത്തിയത്. കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40 ഡിഗ്രി സെൽഷ്യസ് ചൂടാണ് വെള്ളിയാഴ്ച പാലക്കാട്‌ രേഖപ്പെടുത്തിയത്. എന്നാൽ കനത്ത ചൂട് തുടരുമ്പോഴും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

എം വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. കുംഭമേള വൈറൽ താരം പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. പോക്‌സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്ക ഇറാന്‍ ചര്‍ച്ച പരാജയം

അമേരിക്ക ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്നും, കരാറിലെത്താന്‍ ആകാത്തത് ഇറാനും അമേരിക്കയ്ക്കും മോശം വാര്‍ത്തയാണെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. കരാറിലെത്താന്‍ പരമാവധി ശ്രമിക്കണമെന്നാണ് ട്രംപ് പറഞ്ഞതെന്നും നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അമേരിക്ക യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുവെന്നും അടിക്കടി നിലപാട് മാറ്റുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 12, ഞായര്‍

ഇസ്ലമാബാദില്‍ ഇറാന്‍ – അമേരിക്ക സമാധാന ചര്‍ച്ചയില്‍ പുരോഗതിയുണ്ടെങ്കിലും തീരുമാനങ്ങളായില്ല. ചര്‍ച്ച പുരോഗമിക്കുന്നതിനിടെ ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര മൈനുകള്‍ അമേരിക്കന്‍ നാവികസേന നീക്കം ചെയ്തു. രണ്ട് അത്യാധുനിക പടക്കപ്പലുകളുടെ സംരക്ഷണത്തിലാണ് മൈനുകള്‍ നീക്കം ചെയ്തത്. കടലിടുക്കിന്റെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ ഇറാന്‍ നിക്ഷേപിച്ച മൈനുകള്‍ നീക്കം ചെയ്യാനാകുന്നില്ലെന്ന് ഇറാന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സമാധാന ചര്‍ച്ചയില്‍ തീരുമാനങ്ങളോ കരാറോ ഉണ്ടായാലും ഇല്ലെങ്കിലും തങ്ങള്‍ വിജയിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ നാവിക, വ്യോമ സേനകളേയും റഡാര്‍ സംവിധാനങ്ങളേയും തങ്ങള്‍ […]