പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാനിൽ ഇറാനും അമേരിക്കയും തമ്മിൽ നിർണ്ണായക ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ അഭൂതപൂർവമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കണമെന്നും ലെബനനെതിരായ ഇസ്രായേൽ ആക്രമണം നിർത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40.1°C രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ […]
പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് നാല് പുതിയ ഫോമുകള്‍
പാന്‍ കാര്‍ഡ് അപേക്ഷയ്ക്ക് നാല് പുതിയ പ്രത്യേക ഫോമുകള്‍ അവതരിപ്പിച്ച് ആദായനികുതി വകുപ്പ്. പുതിയ ഫോമുകള്‍ ഇവയാണ്: ഫോം 93: ഇന്ത്യയിലെ താമസക്കാരായ വ്യക്തികള്‍ക്ക്. ഫോം 94: ഇന്ത്യന്‍ കമ്പനികള്‍ക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ക്കും. ഫോം 95: വിദേശ വ്യക്തികള്‍ക്ക്. ഫോം 96: വിദേശത്ത് രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും. പേരിലെ ചുരുക്കെഴുത്തുകള്‍, കെവൈസി സംബന്ധമായ ചില വിവരങ്ങള്‍ എന്നിവ ഇനി നല്‍കേണ്ടതില്ല. പകരം, അപേക്ഷകന്റെ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും നിര്‍ബന്ധമാക്കി. വലിയ ഫോട്ടോകളും […]
ടീന്‍ അക്കൗണ്ടില്‍ നിയന്ത്രണങ്ങളുമായി ഇന്‍സ്റ്റ
കര്‍ശന നിയന്ത്രണങ്ങളുമായി പരിഷ്‌കരിച്ച ടീന്‍ അക്കൗണ്ട്സ് ഫീച്ചര്‍ ഇന്ത്യയില്‍ വിപുലപ്പെടുത്തി ഇന്‍സ്റ്റഗ്രാം. പുതിയ അപ്ഡേറ്റ് പ്രകാരം, 18 വയസ്സില്‍ താഴെയുള്ള എല്ലാ ഉപയോക്താക്കളെയും പുതുക്കിയ 13+ കണ്ടന്റ് സെറ്റിങ്ങിലേക്ക് ഓട്ടോമാറ്റിക് ആയി മാറ്റും. കൗമാരക്കാര്‍ക്ക് ഈ സെറ്റിങ് സ്വന്തമായി മാറ്റാന്‍ കഴിയില്ല. ഇതില്‍നിന്ന് മാറുന്നതിന് മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഫില്‍റ്റര്‍ ചെയ്യാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലഹരിപാനീയങ്ങള്‍, കഞ്ചാവ് തുടങ്ങിയ പദാര്‍ത്ഥങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ക്കും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അനുചിതമായ […]
‘കാട്ടാളന്‍’ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ മെയ് മാസം തിയേറ്ററുകളില്‍. സിനിമയുടെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവില്‍ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ളതാണ് പുതിയ പോസ്റ്റര്‍. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് […]
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പടക്കപ്പലിന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്
ഇസ്ലാമാബാദിൽ അമേരിക്ക – ഇറാൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പടക്കപ്പലിന് ഇറാൻ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്.തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ച പരാജയപ്പെട്ടാൽ കനത്ത ആക്രമണം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയപ്പോൾ, വാഗ്ദാനങ്ങൾ പാലിച്ചാൽ മാത്രമേ ചർച്ചകൾക്ക് പ്രയോജനമുള്ളൂ എന്ന് ഇറാനും പ്രതികരിച്ചു.അമേരിക്ക – ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ […]
‘യൂത്ത്’ ചിത്രം ഏപ്രില്‍ 16 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍
നടന്‍ കെന്‍ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘യൂത്ത്’. ഇപ്പോഴിതാ ചിത്രം ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുകയാണ്. ഏപ്രില്‍ 16 മുതല്‍ സിനിമ ഒടിടിയിലെത്തും. നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് സിനിമ സ്ട്രീമിങ് ആരംഭിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകും. ഇതുവരെ 68 കോടിയാണ് സിനിമ ആഗോള തലത്തില്‍ നേടിയത്. കെന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ അതീവ രസകരമായ സിനിമാനുഭവമാക്കി മാറ്റുന്നത്. ദേവദര്‍ശിനി ചേതന്‍, പ്രിയാന്‍ഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് […]
ഇലക്ട്രിക് വാഹന വിപണിയില്‍ 84 ശതമാനം വളര്‍ച്ച
2026 മാര്‍ച്ചില്‍ ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി ചരിത്രപരമായ വില്‍പ്പന രേഖപ്പെടുത്തി. മൊത്തം 198,224 യൂണിറ്റ് ഇലക്ട്രിക് പാസഞ്ചര്‍ വാഹനങ്ങള്‍ വിറ്റഴിച്ചു. 84 ശതമാനം വാര്‍ഷിക വളര്‍ച്ച. മൊത്തം 4.7 ദശലക്ഷം പിവി വില്‍പ്പനയില്‍ 4.3 ശതമാനവും ഇവികളുടെ സംഭാവനയായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2.7 ശതമാനമായിരുന്നു. 77,658 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തി 39.2 ശതമാനം വിപണി വിഹിതം നേടിയ ടാറ്റ മോട്ടോഴ്സ് വിപണിയില്‍ ആധിപത്യം തുടര്‍ന്നു. എങ്കിലും, 2025 ലെ 53.4 ശതമാനവുമായി താരതമ്യം […]
ഉള്ളം ചോരുമ്പോള്‍
ജീവിത പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലയിടത്തും വെച്ച് തളരാനും ഉള്ളം ചോര്‍ന്നു പോകാനും സാധ്യതയുണ്ട്. ആഴത്തില്‍ അനുഭവങ്ങളുള്ള മനശാസ്ത്ര വിദഗ്ധയായ ഷാലിമ നഷ്ടപ്പെട്ട ആത്മവിശ്വാസത്തെ തിരിച്ചുപിടിക്കാനും ഉള്ളം ചോര്‍ന്നു പോകാതെ ധൈര്യം പകരാനുമുള്ള വഴികള്‍ വിശദമാക്കുന്ന കൃതി. സ്വന്തം ജീവിതത്തെ പുനര്‍ നവീകിരണം ചെയ്യാന്‍ ഉപകരിക്കുന്ന കൃതി. മുറിവേറ്റ മനസ്സുകളിലൂടെയുള്ള ഒരു മാനസിക യാത്ര…’ഉള്ളം ചോരുമ്പോള്‍’. ഷാലിമ. ഗ്രീന്‍ ബുക്‌സ്. വില 320 രൂപ.
ഫാറ്റ് കുറയ്ക്കാന്‍ മുട്ടയുടെ മഞ്ഞ കഴിക്കാം
പലരും കൊളസ്‌ട്രോള്‍ പേടിച്ച് മുട്ടയുടെ മഞ്ഞ ഒഴിവാക്കാറുണ്ട്. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ വിസറല്‍ ഫാറ്റ് കുറയ്ക്കാന്‍ സഹായിക്കുന്നു. കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കൊഴുപ്പ് പുറന്തള്ളാനും ഇത് അത്യാവശ്യമാണ്. വണ്ണം കുറയ്ക്കാന്‍ ലോ-ഫാറ്റ് ഉല്‍പ്പന്നങ്ങളാണ് നല്ലതെന്ന് കരുതാറുണ്ടെങ്കിലും, കൊഴുപ്പുള്ള തൈരും പാലും കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുന്നു. ഇതിലെ കോണ്‍ജുഗേറ്റഡ് ലിനോലെയിക് ആസിഡ് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലാണെന്ന് പറഞ്ഞ് ഒഴിവാക്കാറുള്ള ഉരുളക്കിഴങ്ങ് സത്യത്തില്‍ ഒരു സൂപ്പര്‍ ഫുഡ് ആണ്. […]
ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ ബിജെപിയുടെ നടപടി
ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ ബിജെപി നടപടിയെടുത്തു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദമാണ് സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് […]
