7 33

കാപ്പി ഒരു ഇന്‍സ്റ്റന്‍ഡ് എനര്‍ജി ബൂസ്റ്റര്‍ ആണെങ്കിലും പലര്‍ക്കും ഈ പറഞ്ഞ ഗുണങ്ങള്‍ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. കാപ്പിയില്‍ അടങ്ങിയ കഫീന്‍ ക്ഷീണം അകറ്റാനും ഉന്മേഷത്തോടെ ഉണര്‍ന്നിരിക്കാനും സഹായിക്കും. എന്നാല്‍ ഇത് മാത്രമല്ല, കരളിനും കാപ്പി ഔഷധമാണെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു. കാപ്പിയിലെ ആന്റിഓക്‌സിഡന്റുകള്‍ കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തനം സുഖമമാക്കാനും സഹായിക്കുമത്രെ. കാപ്പിയെന്നാല്‍ പലര്‍ക്കും പാലിലേക്ക് കാപ്പിപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുന്നതാണ്. എന്നാല്‍ ആരോഗ്യത്തിന് ഈ കൂട്ട് അത്ര നന്നല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തില്‍ കാപ്പിപ്പൊടിയിട്ട് തിളപ്പിച്ചെടുക്കുന്ന കട്ടന്‍കാപ്പിയിലാണ് മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ളത്. അതിലേക്ക് പാലോ പഞ്ചസാരയോ ചേര്‍ക്കാന്‍ ആരോഗ്യഗുണം കിട്ടണമെന്നില്ല. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടന്‍കാപ്പി കുടിക്കുന്നത് ഉന്മേഷത്തിനും കരളിന്റെ ആരോഗ്യം കാക്കാനും മികച്ചതാണ്. രാവിലെ ഉറക്കം ഉണര്‍ന്ന ഉടന്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കാം. ഉണര്‍ന്ന ശേഷം കുറഞ്ഞത് ഒരു മണിക്കൂറിന് ശേഷം കാപ്പി കുടിക്കാം. ഇത് ശരീരത്തിലെ കോര്‍ട്ടിസോള്‍ അളവില്‍ ഉയരാതെ തടയും. കൂടാതെ വൈകുന്നേരം മൂന്ന് മണിക്ക് ശേഷം കാപ്പി കുടിക്കുന്ന ശീലവും ഒഴിവാക്കാം. ഇത് നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *