യുദ്ധങ്ങളിലും വംശഹത്യകളിലും കൊല്ലപ്പെട്ടവര് ജീവിച്ചിരിക്കുന്നവരോട്, മനുഷ്യരാശിയോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന യാത്രാപുസ്തകം. മരിച്ചവരെ അടക്കിയ ശ്മശാനങ്ങളും ബുള്ളറ്റുതുളകള് വീണ കെട്ടിടങ്ങളും സംസാരിക്കുന്ന ഭാഷ തേടുകയാണ് ഈ താളുകള്. ചരിത്രത്തില്നിന്ന് മനുഷ്യരാശി സമാധാന ജീവിതത്തിനുവേണ്ടി ഒന്നും ശേഖരിക്കുന്നില്ലേ എന്ന ചോദ്യം ഇവിടെ ഉയരുന്നു. കുഞ്ഞുങ്ങളായിട്ടും എന്തിന് ഞങ്ങളെ കൊല്ലന്നുവെന്ന് മുതിര്ന്നവര് എന്നു കരുതുന്നവരോട് കുട്ടികള് ചോദിക്കുന്നു. ഗ്രീസ്, ക്രൊയേഷ്യ, ബോസ്നിയ, മോണ്ടിനെഗ്രോ, സെര്ബിയ എന്നീ രാജ്യങ്ങളിലൂടെയുള്ള ഈ യാത്രാപുസ്തകം ഹിംസയുടെ പാതാളങ്ങളില്, സമാധാനത്തിന്റെ സ്വപ്നങ്ങളില് അലയുന്നു. ‘ബാള്ക്കന് മുറിവുകള്’. വി. മുസഫര് അഹമ്മദ്. ഡിസി ബുക്സ്. വില 380 രൂപ.
ബാള്ക്കന് മുറിവുകള്
