Posted inടെക്നോളജി

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ കില്‍ സ്വിച്ച്

സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ പുതിയ നീക്കവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 10000 രൂപയ്ക്ക് മുകളിലുള്ള ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ഒരു മണിക്കൂര്‍ വെയ്റ്റിങ് ടൈം ഏര്‍പ്പെടുത്തുന്നതടക്കമുള്ള മാറ്റങ്ങളാണ് ആര്‍ബിഐ പരിഗണിക്കുന്നത്. ഈ ഒരുമണിക്കൂറിനുള്ളില്‍ ഏതെങ്കിലും തരത്തില്‍ ഇത് തട്ടിപ്പാണെന്ന് സംശയം തോന്നുന്ന മാത്രയില്‍ ട്രാന്‍സാക്ഷന്‍ കാന്‍സല്‍ ചെയ്യാം. 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 50,000-ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് വിശ്വസ്ഥനായ ഇടനിലക്കാരന്റെ അനുവാദം നിര്‍ബന്ധമാക്കുന്നതാണ് മറ്റൊരു നിര്‍ദേശം. അക്കൗണ്ടിന് ലിമിറ്റ് : ബാങ്ക് അക്കൗണ്ടുകള്‍ക്ക് സാധാരണഗതിയില്‍ ഒരു വര്‍ഷം […]

Posted inവിനോദം

കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന്

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവര്‍ഷിപ്പില്‍ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷന്‍ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രം ‘ചേര’യാണ് റിലീസിനൊരുങ്ങുന്നത്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ നിര്‍മാതാവ് എം.സി. അരുണും എന്‍എന്‍ജി ഫിലിംസിന്റെ ബാനറില്‍ കോ- പ്രൊഡൂസര്‍ നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നുള്ള കേസിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേര്‍ന്നത്. ‘ചേര’ സിനിമയുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങള്‍ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്. അഡ്വക്കേറ്റ് […]

Posted inവിനോദം

ഹാട്രിക് കടക്കാന്‍ ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’

പ്രദീപ് രംഗനാഥന്‍ നായകനായ സൈഫൈ റൊമാന്റിക് ചിത്രമാണ് ‘ലവ് ഇന്‍ഷുറന്‍സ് കമ്പനി’. ചിത്രത്തിന് 9.93 കോടി രൂപയാണ് ആദ്യ ദിവസത്തെ വേള്‍ഡ് വൈഡ് കളക്ഷന്‍. ഇന്ത്യയില്‍ നിന്ന് മാത്രം 7.93 കോടി കളക്ഷന്‍ നേടി. ചിത്രം കേരളത്തില്‍ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. വിഘ്‌നേഷ് ശിവന്‍ ഒരുക്കുന്ന ചിത്രം ഏപ്രില്‍ 10നാണ് തിയേറ്ററുകളില്‍ എത്തിയത്. കൃതി ഷെട്ടിയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ‘ലവ് ടുഡേ’, ‘ഡ്രാഗണ്‍’, ‘ഡ്യൂഡ്’ എന്നീ ചിത്രങ്ങള്‍ തുടര്‍ച്ചയായി […]

Posted inഓട്ടോമോട്ടീവ്

ഫോക്‌സ്വാഗണ്‍ ടൈഗണ്‍ ഫെയ്‌സ് ലിഫ്റ്റ്

ഫോക്‌സ്വാഗണ്‍ ടൈഗണ്‍ ഫെയ്‌സ് ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വാഹനത്തിന്റെ വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുതിര്‍ന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഫെയ്സ്ലിഫ്റ്റിന് ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതായി കമ്പനി പ്രഖ്യാപിച്ചു. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷമുള്ള എസ്യുവിയുടെ ആദ്യത്തെ പ്രധാന അപ്ഡേറ്റാണിത്. ഇതില്‍ കോസ്‌മെറ്റിക് പരിഷ്‌ക്കരണങ്ങള്‍, ഫീച്ചറുകള്‍, മെക്കാനിക്കല്‍ മാറ്റങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. സുരക്ഷാ ഫീച്ചറുകളായി ഫോക്‌സ്വാഗണ്‍ ടൈഗണില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഐഎസ്ഒ ഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കറുകള്‍, […]

Posted inപുസ്തകങ്ങൾ

നരമുണ്ടോ ഖേല

മരിച്ചവരെ കുഴിമാടങ്ങളില്‍നിന്ന് കുഴിച്ചെടുത്ത് രണ്ടായി വെട്ടിമുറിച്ച് തലയിലേറ്റി പുതുവര്‍ഷമാഘോഷിക്കുന്ന സോനാപൊളാശി എന്ന ബംഗാളി ഗ്രാമത്തില്‍നിന്ന് ആരംഭിക്കുന്ന ഒരു യാത്ര! പകുതി ഹിന്ദുവും പകുതി മുസ്ലിമുമായി ജീവിക്കുന്ന ഹുസൈനി ബ്രാഹ്മണരുടെ ജീവിതത്തിലൂടെ, ആസ്സാമിലെ അഹോം രാജവംശം നിര്‍മ്മിച്ച പിരമിഡുകളുടെ ഉള്ളറകളിലൂടെ, തവളക്കല്യാണത്തിന് സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്ന സമാജത്തിലൂടെ, ആര്‍ത്തവരക്തം ഒപ്പിയ തുണിക്കഷണം പ്രസാദമായി നല്‍കുന്ന അംബുബച്ചി മേളയിലൂടെ, ജിന്നുകളെക്കൊണ്ട് ഭ്രാന്ത് മാറ്റുന്ന ദര്‍ഗകളിലൂടെ, അള്‍ത്താരകളിലൂടെ, അമ്പലങ്ങളിലൂടെ നടത്തുന്ന ഒരു പാന്‍ ഇന്ത്യന്‍ (അന്ധ)വിശ്വാസ യാത്ര. ‘നരമുണ്ടോ ഖേല’. നിസാര്‍ […]

Posted inആരോഗ്യം

സ്ലീപ്പ് ഡിസോര്‍ഡര്‍ പാര്‍ക്കിന്‍സണ്‍സ് ലക്ഷണമാകാം

ഇന്ന് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം. എല്ലാവര്‍ഷവും ഏപ്രില്‍ 11നാണ് ഈ ദിനം ആചരിക്കുന്നത്. നാഡീവ്യവസ്ഥയുടെ തകരാറിനെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ പൊതുജനങ്ങളെ സഹായിക്കാനുമുള്ള ദിനം കൂടിയാണിത്. പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണം കൈകാലുകളുടെ വിറയലും നടക്കാനുള്ള ബുദ്ധിമുട്ടുമാണ്. എന്നാല്‍ ചലനസംബന്ധമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ശരീരം മറ്റ് ചില സൂചനകളും നല്‍കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഉറക്കത്തിലെ അസ്വാഭാവികതകളാണ്. സാധാരണഗതിയില്‍ ഉറക്കത്തിന്റെ ആഴമേറിയ ഘട്ടത്തില്‍ നമ്മുടെ തലച്ചോറ് വളരെ സജീവമായിരിക്കും. പക്ഷേ, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

  ചിക്മം​ഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം കർണാടക പൊലീസിന്റെ അകമ്പടിയോടെ വീട്ടിലെത്തിച്ചു. അതേസമയം ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നി​ഗമനം. ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്.   ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ കുടുംബത്തിന്‍റെ ആരോപണം തള്ളി കർണാടക പൊലീസ്. കുട്ടിയെ അപായപ്പെടുത്തിയതാകാനുള്ള സാധ്യതയാണ് പൊലീസ് തള്ളിയത്. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണസംഘം അറിയിച്ചു.   റാഗിങ് നിരോധന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യു.ഡി.എഫ് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ  മികച്ച വിജയം നേടുമെന്നും, മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി

യു.ഡി.എഫ് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ  മികച്ച വിജയം നേടുമെന്നും, മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്  അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, സീറ്റുകളുടെ എണ്ണം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും വ്യക്തമാക്കി. ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളെ തരൂർ ശക്തമായ ഭാഷയിൽ വിമർശിച്ചു. “കെട്ടിടം കെട്ടിയ ശേഷമല്ലേ […]

Posted inലേറ്റസ്റ്റ്

ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി

ഡൽഹി സർക്കാർ പുതിയ ഇലക്ട്രിക് വാഹന നയത്തിന്‍റെ കരട് പുറത്തിറക്കി. ഇത് പ്രകാരം 2028-ഓടെ പുതിയ പെട്രോൾ ടു-വീലറുകളുടെ രജിസ്ട്രേഷൻ നിർത്തലാക്കുകയും വാണിജ്യ, സർക്കാർ, സ്കൂൾ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇലക്ട്രിക് ആക്കുകയും ചെയ്യും. വായുമലിനീകരണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന നയത്തിൽ ഇവി വാങ്ങുന്നവർക്ക് സബ്‌സിഡികളും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.പെട്രോൾ വാഹനങ്ങൾക്ക് കൃത്യമായ സമയപരിധിക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് തലസ്ഥാന നഗരിയെ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനാണ് ഈ നയം ലക്ഷ്യമിടുന്നത്. ട്രാൻസ്പോർട്ട് ഡിപ്പാർട്ട്‌മെന്‍റ് പുറത്തിറക്കിയ ഈ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട്

ഇറാന് പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായി യുഎസ് ഇന്‍റലിജൻസ് റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ആയുധങ്ങൾ ഇറാന്‍റെ കൈവശമെത്തുമെന്നാണ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവരുന്ന വിവരം. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിന് ഇടനില നിന്നത് തങ്ങളാണെന്ന് അവകാശപ്പെട്ട ചൈനയുടെ ഈ നീക്കം വലിയ നയതന്ത്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നു.പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായി ചർച്ച നടത്താൻ അടുത്ത മാസം ചൈന സന്ദർശിക്കാനിരിക്കെയാണ് ഈ റിപ്പോർട്ടുകൾ […]