Screenshot 2026 04 22 19 47 12 828 com.android.chrome edit

തമിഴ്നാട് ജനത നാളെ പോളിംഗ് ബൂത്തിലെത്തും. നിശബ്ദ പ്രചാരണ ദിവസം വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി വ്യാപകമായ പരാതിയാണ് ഉയർന്നത്. ചെന്നൈയിൽ ഡി എം കെ സ്ഥാനാർഥിയുടെ സഹായിയിൽ നിന്ന് 2 കോടി രൂപ പിടിച്ചെടുത്തു. തിരുനെൽവേലിയിൽ പണം നൽകാതിരുന്ന ഡി എം കെ സ്ഥാനാർഥിയുടെ വീട്ടിലെത്തി സ്ത്രീകൾ പ്രതിഷേധിച്ചതും വലിയ വാർത്തയായി. അതിനിടെ ഡി എം കെയ്ക്ക് കുരുക്കായി തിരുമംഗലത്ത് 1000 രൂപ വീതം വിതരണം ചെയ്‌തെന്ന് വ്യക്തമാക്കിയുള്ള ശബ്ദരേഖയും പുറത്തുവന്നു. ഡി എം കെ ബ്രാഞ്ച് സെക്രട്ടറിയുടെ മകളുടെ സംഭാഷണമാണ് പുറത്തുവന്നത്. ഡി എം കെ എം എൽ എ സെന്തിൽ ബാലാജി മത്സരിക്കുന്ന കോയമ്പത്തൂർ സൗത്തിലെ വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ എ ഡി എം കെ സ്ഥാനാർത്ഥി അമ്മൻ കെ അർജുനൻ ജില്ലാ കളക്ടറേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനും തമിഴകം സാക്ഷിയായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *