Untitled 1 3

വേനല്‍ക്കാലത്ത് മിക്കയാളുകളെയും നേരിടുന്ന ഒരു പ്രധാന ചര്‍മപ്രശ്‌നമാണ് ചൂടുകുരു അഥവാ മിലിയാരിയ. ശരീരത്തിലെ വിയര്‍പ്പ് ഗ്രന്ഥികളുടെ നാളികള്‍ അടഞ്ഞുപോകുകയും, വിയര്‍പ്പ് പുറത്തേക്ക് വരാന്‍ കഴിയാതെ ചര്‍മത്തിനടിയില്‍ കെട്ടിക്കിടക്കുകയും ചെയ്യുന്നതാണ് ചൂടുകുരുവായി പൊങ്ങുന്നത്. ഇത് ചര്‍മത്തില്‍ ചെറിയ ചുവന്ന കുരുക്കള്‍ ഉണ്ടാകുന്നതിനും കഠിനമായ ചൊറിച്ചിലിനും ‘പ്രിക്കിളി ഹീറ്റ്’ എന്ന് വിളിക്കപ്പെടുന്ന കുത്തുന്നതുപോലെയുള്ള വേദനയ്ക്കും കാരണമാകുന്നു. ലളിതമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെ ചൂടുകുരു നിയന്ത്രിക്കാന്‍ സാധിക്കും. ഏറ്റവും പ്രഥമശുശ്രൂഷ ചര്‍മത്തിന്റെ താപനില കുറയ്ക്കുക എന്നതാണ്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ചില ലേപനങ്ങള്‍ ചൂടുകുരുവില്‍ നിന്ന് പെട്ടെന്ന് ആശ്വാസം നല്‍കും. കലാമൈന്‍ ലോഷന്‍ ഇതില്‍ പ്രധാനമാണ്. പ്രിക്കിളി ഹീറ്റ് പൗഡറുകള്‍ അമിതമായി ഉപയോഗിക്കുന്നത് സുഷിരങ്ങള്‍ വീണ്ടും അടയാന്‍ കാരണമായേക്കാം. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് വിയര്‍പ്പ് ഗ്രന്ഥികളിലെ സമ്മര്‍ദം കുറയ്ക്കും. വീടിനുള്ളില്‍ കഴിയുന്നത്ര വായുസഞ്ചാരമുള്ള അന്തരീക്ഷം ഉറപ്പാക്കണം. അമിതമായ വ്യായാമവും ചൂടുള്ള സമയത്തുള്ള പുറംജോലികളും ഈ അവസ്ഥയില്‍ ഒഴിവാക്കേണ്ടതാണ്. ചൂടുകുരു ബാധിച്ച ഭാഗം ചൊറിഞ്ഞു പൊട്ടിക്കുന്നത് ഒഴിവാക്കണം. ഇത് ബാക്ടീരിയല്‍ അണുബാധയ്ക്ക് കാരണമായേക്കാം. പഴുപ്പോ കഠിനമായ വേദനയോ അനുഭവപ്പെടുകയാണെങ്കില്‍ ഡെര്‍മറ്റോളജിസ്റ്റിനെ കാണണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *