സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 110 രൂപ താഴ്ന്ന് 14,075 രൂപയായി. ഒരു പവന് 880 രൂപ കുറഞ്ഞ് 1,12,600 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 90 രൂപ താഴ്ന്ന് 11,565 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 70 രൂപ കുറഞ്ഞ് 9,005 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ താഴ്ന്ന് 5,810 രൂപയുമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാന വിപണിയില്‍ വെള്ളി വിലയില്‍ ഇടിവ് തുടരുകയാണ്. ഇന്ന് ഒരു ഗ്രാമിന് 5 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ പുതുക്കിയ വിപണി വില 260 രൂപയയായി. ഇതുപ്രകാരം 10 ഗ്രാം വെള്ളിക്ക് 2,600 രൂപയും 100 ഗ്രാം വെള്ളിക്ക് 26,000 രൂപയും ഒരു കിലോഗ്രാമിന് 2,60,000 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെള്ളിക്ക് 265 രൂപയായിരുന്നു വില.
