4 33

ഇന്ത്യന്‍ ഫുട്‌ബോള്‍ സൃഷ്ടിച്ച എക്കാലത്തേയും മികച്ച ഫോര്‍വേഡുകളില്‍ ഒരാളായ ഐ.എം വിജയന്റെ ഐതിഹാസിക ജീവിതകഥ വെള്ളിത്തിരയിലേക്ക്. പകര്‍ത്തുന്നത് പ്രമുഖ സംവിധായകന്‍ ഒമര്‍ ലുലുവാണ്. ഏപ്രില്‍ 26-ന് പൂരം നാളില്‍ തൃശൂരില്‍ വെച്ചാണ് പടത്തിന്റെ ഔദ്യോഗിക ലോഞ്ചിങ്. കന്നഡയിലെ പ്രമുഖ നിര്‍മ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് പടം നിര്‍മ്മിക്കുന്നത്. കന്നഡയിലും മലയാളത്തിലും ഉള്‍പ്പടെ വിവിധ ഭാഷകളില്‍ വരുന്ന ചിത്രത്തില്‍ വിജയനായി വേഷമിടുന്നത് ആരെന്നത് രഹസ്യമാണ്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും 26-ന് ഉണ്ടാകും. വിജയന്റെ സംഭവബഹുലമായ ജീവിത കഥ ഭാഷയ്ക്കും പ്രാദേശികതയ്ക്കുമെല്ലാം അതീതമാണെന്ന് അണിയറപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഒരു ബഹുഭാഷാ താരനിരയെ പ്രതീക്ഷിക്കാം സിനിമയില്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *