മമ്മൂട്ടി നായകനായെത്തിയ ‘കളങ്കാവലി’നുശേഷം ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘മായന്‍: ചാപ്റ്റന്‍ വണ്‍’. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മിക്കുന്ന ചിത്രം ഡാര്‍ക് ത്രില്ലറാകും. സിനിമയുടെ മോഷന്‍ പോസ്റ്ററും റിലീസ് ചെയ്തു. അദൃശ്യശക്തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു. അടുത്ത മാസം ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ ആരംഭിക്കും. യൂറോപ്യന്‍ രാജ്യങ്ങളും ലൊക്കേഷനാകും. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയസൂര്യ, നൈല ഉഷ എന്നിവര്‍ക്കൊപ്പം വിജയ് ബാബുവും നിരഞ്ജന അനൂപും സുപ്രധാന വേഷങ്ങള്‍ ചെയ്യുന്നു. കളങ്കാവല്‍ ടീമിലെ പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
ജയസൂര്യ ചിത്രം ‘മായന്‍: ചാപ്റ്റന്‍ വണ്‍’
