കണ്ണൂർ കീച്ചേരി പാലോട്ടുകാവ് ക്ഷേത്രോത്സവത്തിൽ അനുമതിയില്ലാതെ കരിമരുന്ന് പ്രയോഗിച്ചതിന് ക്ഷേത്ര ഭാരവാഹികളായ 10 പേർക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. അശ്രദ്ധമായി സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കണ്ണൂരിൽ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്
