Untitled design 2026 04 23T165155.639

ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്ക്ക് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കി. നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം പാടിയതിൽ ക്ഷേത്ര കമ്മിറ്റിക്ക് കുഴപ്പമില്ല, കേട്ടിരുന്ന വിശ്വാസികൾക്കോ ജനങ്ങൾക്കോ കുഴപ്പമില്ല. കുത്തിത്തിരിപ്പ് മാത്രം ഉണ്ടാക്കാൻ നിൽക്കുന്ന ചില കോമരങ്ങൾക്കാണ് കുഴപ്പമെന്ന് അബിൻ വർക്കി വിമർശിച്ചു. നല്ല ഒന്നാം തരം സദ്യ തൂശനിലയിൽ വിളമ്പി 56 കൂട്ടം കറിയും ഒഴിച്ചിട്ട് അതിന്റെ അറ്റത്ത് അല്പം നായ കാഷ്ടം വച്ചാൽ എന്തായിരിക്കും അവസ്ഥ. അതാണ് കേരളത്തിലെ ഈ വക ടീച്ചർമാരുടെ അവസ്ഥ. സദ്യ മുഴുവൻ നാറ്റിക്കും എന്ന് പറഞ്ഞത് പോലെ ഇവർ ഒറ്റ ആളിനെ കൊണ്ട് നാട് മുഴുവൻ നാറ്റിക്കും എന്നാണ് അബിൻ വർക്കിയുടെ മറുപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *