Screenshot 2026 04 24 18 38 29 743 com.android.chrome edit

കിഴക്കമ്പലം പഴങ്ങനാട്ടെ ജംഗിൾ പാർക്കിൽ അഞ്ച് വയസ്സുകാരൻ മുങ്ങിമരിച്ച സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി.സ്ഥാപന ഉടമകൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതായി സമിതി വിലയിരുത്തി. ലൈസൻസ് ഉൾപ്പെടെയുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് പാർക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതെന്ന് ഭരണ സമിതി ആരോപിച്ചു. പാർക്ക് അധികൃതർ ലൈസൻസ് ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ ഭരണ സമിതിയെ വിവരമറിയിക്കാതെയാണ് ലൈസൻസ് ആവശ്യമില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയതെന്നും ഇതിലൂടെ നിയമവിരുദ്ധമായി പ്രവർത്തനാനുമതി നൽകിയെന്നും ട്വന്റി 20 നേതൃത്വത്തിലുള്ള ഭരണ സമിതി ആരോപിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *