Screenshot 2026 04 24 17 46 03 612 com.android.chrome edit

തിരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ ഡിപ്പാർട്ട്മെന്റായി മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പ്രധാനമന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകുകയും കോൺഗ്രസ് അധ്യക്ഷന് നോട്ടീസ് അയക്കുകയും ചെയ്ത കമ്മീഷന്റെ വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ണ്ണമായും ബി ജെ പിയുടെ ഒരു ഡിപ്പാര്‍ട്ട്‌മെന്റായി മാറി. പെരുമാറ്റച്ചട്ട ലംഘനവും അവകാശലംഘനവും നടത്തിയ പ്രധാനമന്ത്രിക്ക് കമ്മീഷന്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ഈ അവകാശലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഇതേ കമ്മീഷനാണ്, യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം നടപടികളെ ജനങ്ങളുടെ മുന്നില്‍ കോണ്‍ഗ്രസ് തുറന്നുകാട്ടും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *