Screenshot 2026 04 24 20 14 59 704 com.android.chrome edit

എംപി രാഘവ് ഛദ്ദ ഉൾപ്പെടെ മൂന്ന് പേർ ബിജെപിയിൽ ചേർന്നതോടെ രാജ്യസഭാ ചെയർമാനോട് ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു എഎപി. എന്നാൽ, ആകെയുള്ള പത്ത് എംപിമാരിൽ ഏഴ് പേർ തനിക്കൊപ്പമുണ്ടെന്നും കൂറുമാറ്റ നിരോധന നിയമം ബാധകമാകാതെ ബിജെപിയിൽ ലയിക്കാൻ കഴിയുമെന്നും രാഘവ് ഛദ്ദ അവകാശപ്പെടുന്നു. പാർട്ടി എംപിമാർ ആയിരിക്കെ സ്ഥാനം രാജിവെക്കാതെ മറ്റൊരു പാർട്ടിയിൽ ചേർന്നതോടെ മൂന്ന് പേരും അയോഗ്യരായെന്നാണ് എഎപിയുടെ വാദം.നിലവിൽ മൂന്ന് എംപിമാരാണ് ബിജെപി അംഗത്വമെടുത്തത്. രാഘവ് ഛദ്ദ, അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപി ആസ്ഥാനത്ത് എത്തിയത്. മധുരം നൽകിയാണ് ബിജെപി അധ്യക്ഷൻ മൂവരെയും സ്വീകരിച്ചത്. സ്വാതി മലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *