Screenshot 2026 04 24 17 50 28 238 com.android.chrome edit

രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് ആം ആദ്മി പാർട്ടി എംപിമാർ ബിജെപിയിലേക്ക്. ഇത് ഓപ്പറേഷൻ ലോട്ടസാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും എഎപി നേതൃത്വം പ്രതികരിച്ചു. രാഘവ് ഛദ്ദയ്ക്ക് ഓഫർ കിട്ടിയത് കേന്ദ്ര മന്ത്രിസ്ഥാനം ആണെന്ന് എ എ പി വൃത്തങ്ങൾ പ്രതികരിച്ചു. ആം ആദ്മി പാർട്ടിക്ക് വലിയ പ്രഹരം നൽകിക്കൊണ്ട് 10 എംപിമാരിൽ ഏഴ് പേരും പാർട്ടി വിട്ട് ബിജെപിയിലേക്ക്. തന്നോടൊപ്പം ആറ് എംപിമാർ കൂടി പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്ന് രാഘവ് ഛദ്ദയാണ് വാർത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. പഞ്ചാബിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എഎപിക്ക് കനത്ത തിരിച്ചടിയാണ് എംപിമാരുടെ ഈ അപ്രതീക്ഷിത നീക്കം. അശോക് മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും എഎപി വിടുന്നതായി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സ്വാതി മാലിവാൾ, ഹർഭജൻ സിങ്, രാജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിക്കൊപ്പം ചേരുമെന്നാണ് രാഘവ് ഛദ്ദ അവകാശപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *