പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗ് ശതമാനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇത് ബി ജെ പിക്ക് വമ്പൻ വിജയം ഉറപ്പാണെന്നാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അഭിപ്രായപ്പെട്ടു. ബംഗാളിലെ മുഖ്യമന്ത്രി മമത ബാനർജിയുടെ ടി എം സിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും മോദി പറഞ്ഞു. ഇത്രയും കാലത്തെ ഭരണത്തിൽ ടി എം സി നോക്കിയത് ബംഗാളിനെ കൊള്ളയടിക്കാൻ മാത്രമാണെന്നും കൊള്ളക്കാരുടെ ദുർഭരണം മെയ് 4 ന് അവസാനിക്കുമെന്നും മോദി അഭിപ്രായപ്പെട്ടു.
ബംഗാളിൽ ബി ജെ പിക്ക് വമ്പൻ വിജയം പ്രവചിച്ച് പ്രധാനമന്ത്രി
