കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു. മുഖ്യമന്ത്രി കസേര തർക്കത്തിൽ തൻ്റെ പേരിൽ വ്യാജസ്‌ക്രീൻ ഷോട്ടുകൾ പ്രചരിപ്പിക്കുന്നുവെന്നും വിമല പരാതിയിൽ പറയുന്നു. പ്രചരണം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അതേസമയം എറണാകുളത്തെ വി ഡി സതീശൻ ഗ്രൂപ്പിലെ പ്രധാനിയാണ് വിമല. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവർക്കെതിരെ സൈബർ ആക്രമണത്തിന് വിമല ആഹ്വാനം ചെയ്തെന്ന തരത്തിൽ ചില സ്‌ക്രീൻ ഷോട്ടുകൾ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ വിമല പരാതി നൽകിയിരിക്കുന്നത്.
കോൺഗ്രസിലെ സൈബർ പോരിൽ ഡിജിപിക്ക് പരാതി നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോർഡിനേറ്റർ വിമല ബിനു
