കാന്തളൂര്‍ശാലയുടെ ചരിത്രം പറയുന്ന നോവലാണ് കലമറുപ്പ്. റിഹാന്‍ റാഷിദിന്റെ പരീക്ഷണാത്മക നോവലായ കലമറുപ്പിനെ ഒരു ചരിത്രനോവല്‍ എന്ന് വിശേഷിപ്പിക്കാം. ടൈംട്രാവല്‍ വിഭാഗത്തില്‍ വരുന്ന കലമറുപ്പില്‍ ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും പശ്ചാത്തലം ഒരു നൂലില്‍ മുത്തെന്നപോലെ എഴുത്തുകാരന്‍ ഭംഗിയിലും അതീവ സൂക്ഷ്മതയിലും കൊരുത്തെടുക്കുന്നു. ആയ്-ചോള രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളെല്ലാം വാക്കുകള്‍കൊണ്ട് വായനക്കാര്‍ക്ക് ദൃശ്യമാകുംവിധം വരച്ചുചേര്‍ക്കുന്നു. ‘കലമറുപ്പ്’. റിഹാന്‍ റാഷിദ്. ഡിസി ബുക്‌സ്. വില 306 രൂപ.
കലമറുപ്പ്
