നുണ പറയുമ്പോള്‍ ചില ശരീരഭാഗങ്ങള്‍ ചൂടാകുമെന്ന് പുതിയ പഠനം. ഇത് ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ്. കാരണം നുണ പറച്ചിലിനെ ശരീരം ഒരു സ്‌ട്രെസ് സിറ്റുവേഷനായി കണക്കാക്കുന്നു. കള്ളം പറയുമ്പോള്‍ മൂക്കിന്റെ ഭാഗങ്ങളില്‍ നേരിയ ചൂടും ചൊറിച്ചിലും അനുഭവപ്പെടാം. നുണ പറയുമ്പോള്‍ സ്വാഭാവികമായും ഉത്കണ്ഠ ഉണ്ടാകും. ഉത്കണ്ഠ മൂലമുണ്ടാകുന്ന പിരിമുറുക്കം കഴുത്തിലേക്കും നെഞ്ചിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഈ ഭാഗങ്ങളില്‍ ചൂട് തോന്നാം. നുണ പറയുന്നതു മൂലം ശരീരത്തിലെ ഓട്ടോണമിക് നാഡീവ്യൂഹം കൈപ്പത്തികള്‍ കൂടുതല്‍ വിയര്‍ക്കാനിടയാക്കുന്നു. കൈപ്പത്തിയിലെ വിയര്‍പ്പിനൊപ്പം കൈകളില്‍ ചൂടും അനുഭവപ്പെടാറുണ്ട്. നുണ പറയുമ്പോള്‍ വയറിനുള്ളിലൊരു അസ്വസ്ഥത അനുഭവപ്പെടാം. ദഹനനാളത്തില്‍ നിന്ന് രക്തത്തെ വഴിതിരിച്ച് വിടുകയും ശരീരത്തിന്റെ സമ്മര്‍ദ പ്രതികരണം മൂലം സംവേദനം വികസിക്കാന്‍ ഇടയുണ്ട്. ഇത് വയറ്റില്‍ ചൂട് അല്ലെങ്കില്‍ അസുഖകരമായ ഒരു തോന്നല്‍ അനുഭവപ്പെടുന്നതായി തോന്നാം. കള്ളം പറയുന്നത് വലിയൊരു മാനസിക അധ്വാനമാണ്. ഈ മാനസിക അധ്വാനത്തിന്റെ അളവ് ശരീര താപനിലയില്‍ മൊത്തത്തിലുള്ള വര്‍ധനവിന് കാരണമായേക്കാം.
